search
 Forgot password?
 Register now
search

അനിൽ അക്കരയ്ക്ക് ഉജ്ജ്വല വിജയം, അടാട്ടിൽ ‘ടൈ’ക്ക് സാധ്യത; കോൺഗ്രസ് തിരിച്ചെത്തുമോ?

Chikheang 2025-12-13 17:51:37 views 1203
  



തൃശൂർ∙ 15 വർഷത്തെ ഇടവേളയ്ക്കു ശേഷം അടാട്ട് ഗ്രാമപഞ്ചായത്തിൽ മത്സരിച്ച വടക്കാഞ്ചേരി മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കരയ്ക്ക് ഉജ്ജ്വല വിജയം. അടാട്ട് പഞ്ചായത്തിലെ 15–ാം വാർഡായ സംസ്കൃതം കോളജിൽ നിന്നാണ് അനിൽ വിജയിച്ചത്. അനിൽ അക്കരയ്ക്ക് 363 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി സിപിഎമ്മിന്റെ കെ.ബി.തിലകന് 149 വോട്ടുകൾ ലഭിച്ചു. ബിജെപിയുെട സിറ്റിങ് സീറ്റായിരുന്ന സംസ്കൃത കോളജിൽ പക്ഷേ ബിജെപി സ്ഥാനാർഥി ഹരീഷിന് 49 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

  • Also Read മുൻ ഡിജിപി ഇനി ജനപ്രതിനിധി; വിവാദങ്ങൾ ഏശിയില്ല, ശാസ്തമംഗലത്ത് ആർ.ശ്രീലേഖയ്ക്ക് വിജയം   


അതേസമയം അടാട്ട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടപ്പെടാനാണ് സാധ്യത. 9 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. എൽഡിഎഫ് 8 സീറ്റുകളിലും എൻഡിഎ 4 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 2020ൽ നടന്ന തിരഞ്ഞെടുപ്പിലാണ് വർഷങ്ങൾ നീണ്ട കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് എൽഡിഎഫ് അടാട്ട് പിടിച്ചെടുത്തത്.

  • Also Read ശബരിമലയിൽ ‘ടൈ ബ്രേക്കർ’; ടോസിലൂടെ കോൺഗ്രസിനെ പരാജയപ്പെടുത്തി സിപിഎം, ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടം   
  

2000ൽ കോളജ് പഠന കാലത്താണ് അനിൽ അക്കരെ ആദ്യമായി പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. തുടർന്ന് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് പദവികളിൽ അനിൽ അടാട്ടിനെ നയിച്ചു. എന്നാൽ 2020ലെ തിരഞ്ഞെടുപ്പിൽ അടാട്ട് പഞ്ചായത്ത് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. പിന്നാലെ 2021ലെ നിയമസഭയിൽ വടക്കാഞ്ചേരിയും കോൺഗ്രസിന് നഷ്ടമായി. ഇതോടെയാണ് അടാട്ട് പിടിക്കാൻ അനിൽ അക്കരയുടെ നേതൃത്വത്തിൽ കോൺഗ്രസ് ചിട്ടയായ പ്രവർത്തനം പഞ്ചായത്തിൽ നടത്തിയത്.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Anil Akkara\“s Triumphant Return to Adat Panchayat: Anil Akkara secured a significant victory in Adat Panchayat, marking a potential shift in local politics. The election results indicate a possible comeback for Congress in the region, challenging the existing LDF dominance. This win could signal broader changes in Kerala\“s political landscape.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com