deltin33 • 2025-12-13 17:51:42 • views 63
കോട്ടയം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഞെട്ടിക്കുന്ന വിജയങ്ങളും തോൽവികളും കൗതുകങ്ങളും തുടരുകയാണ്. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ മുന്നിലെത്തിയതിനൊപ്പം ശ്രീലേഖ ഐപിഎസിന്റെ വിജയ വാർത്തയും വന്നിരിക്കുന്നു. ‘ജയിച്ചാൽ മേയറാകുമെന്നാണല്ലോ പറയുന്നത്’ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘ആരാണെങ്കിലും നന്നായി വരട്ടെ’ എന്നു പറഞ്ഞ് ഒഴിയുകയായിരുന്നു ശ്രീലേഖ ചെയ്തത്. അതിനിടെ മുൻ എംഎൽഎമാരുടെ ജയവും തോൽവിയും തുടരുന്നുണ്ട്.
- Also Read സിപിഎം പിന്തുണച്ചിട്ടും രക്ഷയില്ല; കൊടുവള്ളിയിൽ വിവാദ വ്യവസായി കാരാട്ട് ഫൈസൽ തോറ്റു
മുൻ എംഎൽഎ ശബരീനാഥൻ തിരുവനന്തപുരം കോർപറേഷനിൽ മുന്നിട്ടു നിൽക്കുമ്പോൾ, ഇടുക്കിയിൽ ഇ.എം.അഗസ്തി തോറ്റു. കോട്ടയത്ത് ലതിക സുഭാഷ് മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. അതിനിടെ മറ്റൊരു കൗതുകം കൂടിയുണ്ട്. ഇടുക്കിയിൽ ‘സോണിയ ഗാന്ധി’ തോറ്റിരിക്കുന്നു. മൂന്നാർ പഞ്ചായത്തിലെ 16-ാം വാർഡായ നല്ലതണ്ണിയിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയായിരുന്നു സോണിയ. കൂത്താട്ടുകുളം നഗരസഭയിലെ 26–ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മായ. വി തോറ്റു. പേരിലെ കൗതുകം കാരണം ഏറെ പ്രശസ്തി നേടിയ സ്ഥാനാർഥിയായിരുന്നു മായ. യുഡിഎഫ് അവിടെ 295 വോട്ടു നേടിയപ്പോൾ രണ്ടാമതെത്തിയ മായയ്ക്ക് 146 വോട്ടുകിട്ടി.
വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോൾ കേരളത്തിൽ എന്താണു സംഭവിക്കുന്നത്? വിശദമായി അറിയാം വിഡിയോ വിശകലനത്തിൽ.
- മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
- ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
- ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
MORE PREMIUM STORIES
English Summary:
Sonia Gandhi Loses, Sreelekha Wins: Kerala Local Body Election 2025 results are updated live as counting continues across the state. Stay updated with real-time results from Panchayats, Municipalities, and Corporations, including ward-wise updates, leads, wins, and key highlights from all districts. |
|