search
 Forgot password?
 Register now
search

ഇടതുകോട്ട തകർന്നു, ഇനി ‘താമരത്തലസ്ഥാനം’; കോർപറേഷനിൽ ബിജെപിക്ക് ചരിത്ര ജയം: നേട്ടമുണ്ടാക്കി യുഡിഎഫ്

Chikheang 2025-12-13 20:51:11 views 911
  



തിരുവനന്തപുരം∙ 30 വർഷത്തോളം തുടർച്ചയായി ഇടതു കോട്ടയായിരുന്ന തിരുവനന്തപുരം കോർപറേഷനിൽ ശക്തമായ മുന്നേറ്റം നടത്തി ബിജെപി. സംസ്ഥാനത്താകെ അലയടിച്ച ഭരണവിരുദ്ധ വികാരത്തിൽ ഭരണസിരാകേന്ദ്രത്തിലും എൽഡിഎഫിനു വൻ തിരിച്ചടിയാണ് നേരിട്ടത്. എൽഡിഎഫിന്റെ പകുതിയോളം സീറ്റുകൾ ബിജെപിയും കോൺഗ്രസും പിടിച്ചെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽനിന്നു നയിച്ച തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വരും ദിവസങ്ങളിൽ എൽഡിഎഫിലും സിപിഎമ്മിലും വലിയ രാഷ്ട്രീയ ചർച്ചകൾക്കു വഴിതെളിക്കും. ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് കേരളത്തിൽ ഒരു കോർപറേഷൻ ഭരിക്കാനുള്ള കളമൊരുങ്ങിയിരിക്കുന്നത്.

  • Also Read യുഡിഎഫിനൊപ്പം; കേരളം വിധിയെഴുതി, തിരുവനന്തപുരത്ത് ബിജെപിയുടെ തേരോട്ടം, എൽഡിഎഫ് എക്സിറ്റ്   


2020ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കോർപറേഷൻ ഭരണത്തിലേക്കാണ് ഇക്കുറി ബിജെപി കടന്നുകയറാൻ ഒരുങ്ങുന്നത്. വോട്ടെണ്ണൽ തുടങ്ങിയ ഘട്ടം മുതൽ എൽഡിഎഫുമായി ഒപ്പത്തിനൊപ്പം പോരടിച്ചുനിന്ന എൻഡിഎ പന്നീട് കുതിച്ചുകയറുകയായിരുന്നു. മുൻ ഡിജിപി ശ്രീലേഖയെയാണ് ബിജെപി മേയർസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരുന്നത്. 2015 ലും 2020 ലും ബിജെപിക്ക് 35 സീറ്റ് വീതമാണ് ലഭിച്ചത്. 2020ൽ 10 സീറ്റിലേക്കു ചുരുങ്ങിപ്പോയ യുഡിഎഫും ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കെ.മുരളീധരൻ മുന്നിൽനിന്നു നയിച്ച് കെ.എസ്.ശബരീനാഥിനെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ വരവ്.

  • Also Read ‘എൽഡിഎഫ് ഭരണം മാറണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു’: കവടിയാറിൽ ജയിച്ചു കയറി ശബരീനാഥൻ   


അതേസമയം, 2010 ൽ 51 സീറ്റും 2015 ൽ 43 സീറ്റും 2020 ൽ 53 സീറ്റും നേടിയ എൽഡിഎഫ് പകുതിയോളം സീറ്റുകൾ നഷ്ടപ്പെട്ട് തകർന്നടിഞ്ഞു. കെട്ടിടനികുതി തട്ടിപ്പ് ആരോപണം, ജോലി നിയമനത്തിനുള്ള കത്തു വിവാദം, മേയർ ആര്യ രാജന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞെന്ന പേരിലുണ്ടായ പ്രശ്നം തുടങ്ങി തുടർച്ചയായി ഉയർന്ന വിവാദങ്ങൾ ഇടതുഭരണസമിതിയുടെ ശോഭ കെടുത്തിയത് ഭരണസിരാകേന്ദ്രത്തിൽ ജനവിധി എതിരാക്കുന്നതിൽ നിർണായകമായെന്നു തന്നെ കരുതണം. കേന്ദ്രഫണ്ട് വിനിയോഗത്തിലെ തട്ടിപ്പുകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടത്തിയ അതിശക്തമായ ക്യാംപെയ്ൻ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും ഫലം സൂചിപ്പിക്കുന്നു.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കോർപറേഷൻ ഭരണ സമിതിക്കെതിരേ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാനും മുഖ്യപ്രതിപക്ഷം എന്ന നിലയിൽ പ്രവർത്തിക്കാനും കഴിഞ്ഞത് ബിജെപിക്കു കരുത്തായി. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്, ബിജെപി നേതാക്കളായ തിരുമല അനിലും ആനന്ദ് കെ. തമ്പിയും മരിച്ചത് സിപിഎം തിരഞ്ഞെടുപ്പു വിഷയമായി ഉയർത്തിയെങ്കിലും രാജീവ് ചന്ദ്രശേഖർ തന്നെ നേരിട്ടു രംഗത്തിറങ്ങി പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചിരുന്നു. പാർട്ടിയുമായി ഇടഞ്ഞുനിന്നിരുന്ന എം.എസ്.കുമാർ ഉൾപ്പെടെയുള്ള നേതാക്കളുമായി രാജീവ് ചന്ദ്രശേഖർ നേരിട്ടു ചർച്ച നടത്തി. ആർഎസ്എസും ശക്തമായി രംഗത്തുണ്ടായിരുന്നു.

  • Also Read ‘പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ കാണിച്ചത് നന്ദികേട്’: വോട്ടര്‍മാരെ അപമാനിച്ച് എം.എം. മണി   


ആദ്യം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എണ്ണയിട്ട യന്ത്രം പോലെ നടത്തിയ പ്രവർത്തനങ്ങളാണ് യുഡിഎഫിനു നേട്ടമായത്. തീരദേശമേഖലയിൽ ഉൾപ്പെടെ വലിയ പിന്തുണയാണ് യുഡിഎഫിന് ലഭിച്ചത്. കെ.എസ്.ശബരീനാഥനെന്ന യുവ നേതാവിനെ മേയർ സ്ഥാനാർഥിയായി രംഗത്തിറക്കിയത് യുഡിഎഫിന് ഗുണമായി. ഇത് മറ്റു രണ്ടു മുന്നണികളെയും ആദ്യഘട്ടത്തിൽ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തവണ കെ.മുരളീധരനെയാണ് കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ ചുമതല കോൺഗ്രസ് ഏൽപിച്ചിരുന്നത്. യുവ നേതാക്കളെയും വനിതകളെയും കൂടുതലായി രംഗത്തിറക്കിയുള്ള സ്ഥാനാർഥിപ്പട്ടികയാണ് കോൺഗ്രസ് അവതരിപ്പിച്ചത്. English Summary:
BJP\“s historic victory Thiruvananthapuram Corporation: Thiruvananthapuram Corporation election witnessed significant shifts in political power. The LDF faced setbacks, while the BJP and UDF made notable gains, altering the landscape of the capital city\“s governance.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com