പന്തളം ബിജെപിയെ കൈവിട്ടു; പാലക്കാട്ടും തൃപ്പൂണിത്തുറയും പിടിച്ചു, പക്ഷേ...

Chikheang 2025-12-13 22:21:08 views 837
  



കൊച്ചി ∙ പാലക്കാടിനു പുറമേ, കേരളത്തിൽ എൻഡിഎ ഭരിച്ചിരുന്ന രണ്ടാമത്തെ നഗരസഭയായ പന്തളത്ത് ഇത്തവണ ബിജെപിക്കുണ്ടായത് തിരിച്ചടി. 34 വാർഡിൽ 14 ൽ ജയിച്ച് എൽഡിഎഫാണ് മുന്നിലെത്തിയത്. യുഡിഎഫ് 11 വാർഡിൽ ജയിച്ചപ്പോൾ എൻഡിഎക്ക് 9 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. 2020 ൽ 18 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ഭരണം പിടിച്ചത്. അന്ന് എല്‍ഡിഎഫ് 9 സീറ്റിലും യുഡിഎഫ് 5 സീറ്റിലും ഒതുങ്ങിയിരുന്നു. ശബരിമല സ്വർണക്കൊള്ള പ്രധാന ചർച്ചകളിലൊന്നായ തിരഞ്ഞെടുപ്പിൽ പന്തളത്തെ തോൽവി ബിജെപിക്കു ക്ഷീണമാകും.

  • Also Read വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി; ‘കേരളീയരുടെ ഒരേയൊരു പ്രതീക്ഷ എൻഡിഎ’   


അധികാരത്തിലെത്തിയതിനു പിന്നാലെ പാർട്ടിയിലുണ്ടായ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് പോരും ഇത്തവണ തിരിച്ചടിയായി. നഗരസഭാ ഭരണത്തിൽ കെടുകാര്യസ്ഥതയുണ്ടായെന്ന പരാതിയും അതിൽ പ്രവർത്തകർക്ക് അടക്കമുണ്ടായ അതൃപ്തിയും തിരിച്ചടിച്ചു. നഗരസഭാ ഭരണം നിലനിർത്താൻ സംസ്ഥാന തലത്തിലുള്ള നേതാക്കളെ അടക്കം രംഗത്തിറക്കിയെങ്കിലും ഫലം കണ്ടില്ല. ചില പ്രാദേശിക നേതാക്കളും പ്രവർത്തകരുമടക്കം പാർട്ടി വിട്ടതും ബിജെപിയുടെ വോ‌ട്ടു കുറച്ചെന്നു വിലയിരുത്തലുണ്ട്.  

  • Also Read ഉരുൾ വിഴുങ്ങിയ മേപ്പാടിയിൽ ഭരണം നിലനിർത്തി യുഡിഎഫ്; ദുരന്ത മേഖലയിലെ വാർഡുകളിൽ വിജയിച്ച് എൽഡിഎഫും   


10 വർഷമായി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ അധികാരം നിലനിർത്തുകയെന്നത് ഇത്തവണ ബിജെപിക്ക് അഭിമാന പ്രശ്നമായിരുന്നു. ഇത്തവണ സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികൾ പാർട്ടി നേരിടുകയും ചെയ്തു. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് എൻഡിഎ മുന്നിലെത്തി. 53 വാർഡിൽ 25 ഉം നേടിയാണ് എൻഡിഎ മുന്നിലെത്തിയത്. എന്നാൽ, കേവലഭൂരിപക്ഷമില്ലാത്തത് വെല്ലുവിളിയാണ്. യുഡിഎഫ് 17 ഉം എൽഡിഎഫ് 8 ഉം സീറ്റ് നേടിയിട്ടുണ്ട്. 3 വാർഡ് സ്വതന്ത്രർക്കാണ്. കഴിഞ്ഞ തവണ എൻഡിഎ 28 സീറ്റ് നേടിയിരുന്നു. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റാൻ എൽഡിഎഫും യുഡിഎഫും സ്വതന്ത്രരും കൂടി കൈകോർത്താൽ പാലക്കാട്ട് ഫലം മാറും.  
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എറണാകുളത്ത് ഇടതുകോട്ടയായിരുന്ന തൃപ്പൂണിത്തുറ നഗരസഭയിൽ ഇത്തവണ എൻഡിഎയുടെ മിന്നും പ്രകടനമാണ്. 53 വാർഡിൽ 21 എണ്ണം ജയിച്ച് മുന്നിലെത്തിയെങ്കിലും കേവലഭൂരിപക്ഷമില്ല. ഒറ്റ സീറ്റിന്റെ കുറവിൽ എൽഡിഎഫ് തൊട്ടുപിന്നിലുണ്ട്. യുഡിഎഫ് 12 വാർഡിലാണ് ജയിച്ചത്. കഴിഞ്ഞ തവണ പ്രതിപക്ഷത്തായിരുന്നു ബിജെപി. കഴിഞ്ഞ തവണ ആകെ 49 വാർഡാണ് നഗരസഭയിൽ ഉണ്ടായിരുന്നത്. അന്ന്  

  • Also Read ഇടതുകോട്ട തകർന്നു, ഇനി ‘താമരത്തലസ്ഥാനം’; കോർപറേഷനിൽ ബിജെപിക്ക് ചരിത്ര ജയം: നേട്ടമുണ്ടാക്കി യുഡിഎഫ്   


എൽഡിഎഫ് 23 ഇടത്താണ് ജയിച്ചത്. എൻഡിഎ 17 സീറ്റ് നേടി പ്രതിപക്ഷമായി. യുഡിഎഫിന് 8 സീറ്റു കിട്ടി. ഒരു സീറ്റിൽ സ്വതന്ത്രനായിരുന്നു. ഇത്തവണ ബിജെപി ശക്തമായ മത്സരം കാഴ്ചവച്ച ഇവിടെ സംസ്ഥാന നേതാക്കൾ നേരിട്ടെത്തിയാണ് പ്രചാരണത്തിനു നേതൃത്വം നൽകിയത്. English Summary:
NDA faced setbacks in Kerala Local Body Election Results in Pandalam Municipality: BJP faced a major setback in Pandalam municipality but retained its lead in Palakkad and made significant gains in Thrippunithura.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138276

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.