കോട്ടയം ∙ കഴിഞ്ഞ തവണ കൈവിട്ട പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് തിരിച്ചുപിടിച്ച് യുഡിഎഫ്. 19 വാർഡുകളിൽ 14 ലും ജയിച്ചാണ് യുഡിഎഫ് മിന്നും ജയം സ്വന്തമാക്കിയത്. രണ്ടു വാർഡുകളിൽ മാത്രമാണ് എൽഡിഎഫിന് ജയിക്കാനായത്. എൻഡിഎ മൂന്നു സീറ്റുകളിൽ ജയിച്ചു. ഉറച്ച കോട്ടയായിരുന്ന പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് 25 വർഷത്തിനു ശേഷമാണ് 2020 ൽ യുഡിഎഫിന് നഷ്ടമായത്. എൽഡിഎഫും യുഡിഎഫും ഏഴു സീറ്റുകൾ വീതവും എൻഡിഎ രണ്ടു സീറ്റുമാണ് നേടിയത്. എന്നാൽ രണ്ട് ഇടതു സ്വതന്ത്രർ കൂടി ജയിച്ചതോടെ എൽഡിഎഫ് ഭരണം പിടിക്കുകയായിരുന്നു. 2015 ൽ 11 സീറ്റുകളിൽ ജയിച്ചാണ് യുഡിഎഫ് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരിച്ചത്.
- Also Read എകെജി സെന്ററിനും മാരാർജി ഭവനും കോൺഗ്രസ് കൗൺസിലർ; കെപിസിസി ആസ്ഥാനത്ത് കൗൺസിലറായി ശ്രീലേഖ
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിനു കീഴിലുള്ള പഞ്ചായത്തുകളിൽ വലിയ തിരിച്ചുവരവാണ് യുഡിഎഫ് ഇത്തവണ നടത്തിയത്. ആകെയുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിൽ കൂരോപ്പട ഒഴികെയുള്ള ഏഴിലും യുഡിഎഫ് ഭരണം ഉറപ്പിച്ചു. കൂരോപ്പടയിൽ 9 സീറ്റുകളിൽ എൽഡിഎഫ് ജയിച്ചപ്പോൾ ഏഴു സീറ്റുമാത്രമാണ് യുഡിഎഫിന് നേടാനായത്. എൻഡിഎ മൂന്നു സീറ്റുകൾ നേടി. പുതുപ്പള്ളി, അകലക്കുന്നം, മണർകാട്, പാമ്പാടി, വാകത്താനം, അയർക്കുന്നം, മീനടം എന്നീ പഞ്ചായത്തുകളിലാണ് യുഡിഎഫ് ജയിച്ചത്.
- Also Read കണ്ണൂർ ജില്ലയിലാകെ നേട്ടമുണ്ടാക്കി യുഡിഎഫ്; എൽഡിഎഫിന്റെ സമഗ്രാധിപത്യം നഷ്ടമായി
അകലക്കുന്നം: യുഡിഎഫ് – 8, എൽഡിഎഫ് – 5, സ്വതന്ത്രർ – 2
മണർകാട്: യുഡിഎഫ് – 12, എൽഡിഎഫ് – 4, എൻഡിഎ – 2, സ്വതന്ത്രർ – 2
പാമ്പാടി: യുഡിഎഫ് – 16, എൽഡിഎഫ് – 4, സ്വതന്ത്രർ – 1
വാകത്താനം: യുഡിഎഫ് – 14, എൽഡിഎഫ് – 6, സ്വതന്ത്രർ – 1
അയർക്കുന്നം: യുഡിഎഫ് – 14, എൽഡിഎഫ് – 4, എൻഡിഎ – 3
മീനടം: യുഡിഎഫ് – 12, എൽഡിഎഫ് – 2
- മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
- ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
- ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
MORE PREMIUM STORIES
2020 ൽ എട്ട് ഗ്രാമപഞ്ചായത്തുകളിൽ ആറിലും എൽഡിഎഫ് ഭരണം പിടിച്ചിരുന്നു. അകലക്കുന്നം, മണർകാട്, പാമ്പാടി, പുതുപ്പള്ളി, വാകത്താനം, കൂരോപ്പട എന്നീ പഞ്ചായത്തുകളിൽ എൽഡിഎഫ് ജയിച്ചപ്പോൾ അയർക്കുന്നവും മീനടവും മാത്രമാണ് യുഡിഎഫിനെ പിന്തുണച്ചത്. പിന്നീട് കൂരോപ്പടയുടെ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചിരുന്നു. English Summary:
UDF Secures Victory in Puthuppally Panchayat in kerala local body election: The UDF secured a win in seven out of eight grama panchayats under the Puthuppally constituency, marking a major comeback in the local political landscape. |