search
 Forgot password?
 Register now
search

മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷ്, ശ്രീലേഖ ഡപ്യൂട്ടി മേയർ?; വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാക്കിയേക്കും

Chikheang 2025-12-14 12:51:01 views 674
  



തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആദ്യമായി ഒരു കോര്‍പറേഷന്റെ ഭരണം നേടിയ ബിജെപി തിരുവനന്തപുരത്ത് ആരെ മേയർ ആക്കുമെന്നതിൽ ആകാംക്ഷ. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, മുന്‍ ഡിജിപി ആര്‍.ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വി.വി. രാജേഷിന് അനുകുലമാണെന്നാണ് വിവരം. കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പ്രഖ്യാപനം. തിരുവനന്തപുരം കോര്‍പറേഷനിലെ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് വി.വി. രാജേഷ് വിജയിച്ചത്.

  • Also Read പന്തളം ബിജെപിയെ കൈവിട്ടു; പാലക്കാട്ടും തൃപ്പൂണിത്തുറയും പിടിച്ചു, പക്ഷേ...   


രാജേഷിനെ മേയറാക്കാന്‍ തീരുമാനിച്ചാല്‍ ആര്‍. ശ്രീലേഖ ഡപ്യൂട്ടി മേയറാകുമെന്നുമാണ് വിവരം. നിലവില്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയും പിന്നീട് ആര്‍.ശ്രീലേഖയെ നിയമസഭാ തിരഞ്ഞെപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മേയര്‍ പദവിയില്ലെങ്കിലും സന്തുഷ്ടയാണെന്നായിരുന്നു ആര്‍. ശ്രീലേഖയുടെ ആദ്യ പ്രതികരണം. സാധാരണ കൗണ്‍സിലറായി തുടരും. വിജയം വലിയ അംഗീകാരമാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

  • Also Read കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...   


സിപിഎമ്മിന്റെ മേയർ സ്ഥാനാർഥികളായി പരിഗണിച്ചിരുന്ന മുതിർന്ന നേതാക്കളും യുഡ‍ിഎഫിൽ നിന്ന് ശബരീനാഥൻ അടക്കമുള്ളവരും വിജയിച്ച പശ്ചാത്തലത്തിൽ കൗൺസിൽ യോഗങ്ങൾ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയമായി എതിരാളികളെ നേരിടാൻ ശ്രീലേഖയ്ക്ക് പരിമിതികളുണ്ടെന്നാണ് വിലയിരുത്തൽ. കോർപറേഷനില്‍ ആകെയുള്ള 101 വാര്‍ഡുകളില്‍ 50 സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം ഉറപ്പിച്ചിരിക്കുന്നത്. എല്‍ഡിഎഫ് 29 സീറ്റുകളും യുഡിഎഫ് 19 സീറ്റുകളുമാണ് നേടിയത്. 2 സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചു.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
BJP\“s Mayor Choice for Thiruvananthapuram Corporation: The leading candidates include V.V. Rajesh and R. Sreelekha, with the final decision pending central approval; however, R.Sreelekha stated that she would be content to remain an ordinary councilor.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com