search
 Forgot password?
 Register now
search

‘ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ കോൺഗ്രസ് തയാർ, യുഡിഎഫ് വിജയത്തിൽ സംസ്ഥാന സർക്കാറിന് വലിയ പങ്ക്’

cy520520 2025-12-14 16:51:08 views 625
  



ന്യൂഡൽഹി∙ ബിജെപി അധികാരത്തിൽ വരുന്നത് തടയുക എന്നതാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഖ്യാപിത ലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പാലക്കാട് നഗരസഭയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇക്കാര്യം ഇന്നലെ പാലക്കാട് ഡിസിസി തന്നെ പ്രഖ്യാപിച്ചതാണ്. എവിടെയൊക്കെ ബിജെപിയെ തടയാൻ പറ്റുമോ അവിടെയൊക്കെ തടയും. എന്നാൽ, അതിനായി അധികാരം പങ്കിടാൻ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.  

  • Also Read ‘ജയം വിനയത്തോടെ സ്വീകരിക്കുന്നു; യുഡിഎഫ് പ്രതിനിധികൾ ജനങ്ങളുടെ ദാസന്മാർ’   


തൃശൂർ ലോക്സഭ സീറ്റിനു പുറമേ തിരുവനന്തപുരം കോർപറേഷനും ബിജെപിക്ക് കൊടുക്കാൻ ഒരേയൊരു കാരണക്കാർ പിണറായി വിജയൻ സർക്കാറാണ്. ബിജെപിയോട് സിപിഎം മൃദുസമീപനം സ്വീകരിക്കുന്നു. പിഎം ശ്രീയിലും തൊഴിൽ ചട്ടങ്ങളിലും ദേശീയപാത അഴിമതിയിലും കേരളത്തിലെ മുഖ്യമന്ത്രി എടുക്കുന്ന നിലപാടുകൾ സിപിഎം അണികളിൽ പോലും അത്തരം ചിന്തയുണ്ടാക്കുന്നു. അതുകൊണ്ടാണ് തിരുവനന്തപുരം കോർപറേഷനിലെ സിപിഎം ശക്തികേന്ദ്രങ്ങളെല്ലാം ഒലിച്ചുപോയത്. സിപിഎം പ്രവർത്തകർക്ക് ബിജെപിയുമായി അടുക്കുന്നതിനും വോട്ട് ചെയ്യുന്നതിനും ഒരു മടിയുമില്ലാതെയായി.  

  • Also Read രൂപപ്പെട്ടു, സിപിഎമ്മിനെ വേവലാതിപ്പെടുത്തുന്ന അസാധാരണ ‘പാറ്റേൺ’; 2026ൽ പിണറായി മത്സരിക്കില്ലേ? അനക്കമില്ലാതെ ‘3.0 ലോഡിങ്’; മുന്നിൽ 2 വഴി   


കേന്ദ്രത്തിന് കീഴടങ്ങിയ നിലപാടാണ് സംസ്ഥാന സർക്കാരിന്‍റേത്. മോദി സർക്കാരിന് കീഴടങ്ങുന്ന സമീപനമായിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഡൽഹി കൂടിക്കാഴ്ചകൾക്ക് വലിയ മാനങ്ങളുണ്ട്. അമിത് ഷയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മറ്റ് മാനങ്ങളുണ്ടെന്ന് സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. കേരളത്തിൽ ബിജെപി എന്തോ വലിയ അട്ടിമറി നടത്തിയിരിക്കുന്നു എന്നത് വ്യാജ പ്രചാരണമാണ്. കേന്ദ്ര നേതാക്കളെല്ലാം അത്തരമൊരു പ്രചാരണമാണ് നടത്തുന്നത്. ഒരു മായാപ്രപഞ്ചമാണ് ബിജെപി ഉണ്ടാക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കുന്ന തന്ത്രമാണ് –കെ.സി.വേണുഗോപാൽ പറഞ്ഞു.  
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ജനങ്ങളെ ഇത്രയേറെ വെറുപ്പിച്ച മറ്റൊരു സർക്കാർ കേരളത്തിലില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം സമ്മാനിച്ചതിൽ സംസ്ഥാന സർക്കാറിന് വലിയ പങ്കുണ്ട്.  ഇനി ഒരു ദിവസം പോലും കളയാതെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആലോചനകളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. English Summary:
KC Venugopal Criticizes Kerala Government\“s Approach to BJP: He also pointed out that the UDF\“s goal is to prevent the BJP from coming to power. He added that the state government\“s submissive stance towards the central government is questionable.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com