search
 Forgot password?
 Register now
search

ആഡംബര കാർ റെയ്ഡിൽ വിവരം തേടി എൻഐഎയും ഇഡിയും, ലഡാക്കിൽ പ്രതിഷേധം അക്രമാസക്തം, നാലു മരണം –പ്രധാന വാർത്തകൾ

cy520520 2025-9-25 02:51:01 views 1296
  



ഭൂട്ടാനിൽ നിന്ന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് കേരളത്തിലടക്കം വിറ്റ സംഭവത്തിൽ എൻഐഎയും ഇഡിയും അടക്കം ഏഴോളം അന്വേഷണ ഏജൻസികൾ വിവരം തേടിയതും സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടക്കുന്ന പ്രതിഷേധത്തിനിടെ നാലുപേർ കൊല്ലപ്പെട്ടതും ഇന്നത്തെ പ്രധാന വാർത്തകളായി. ബത്തേരി ബാങ്കിൽ 58.23 ലക്ഷം രൂപ അടച്ച് എൻ.എം.വിജയന്റെ കടബാധ്യത കെപിസിസി തീർത്തതും വിവാദങ്ങൾക്ക് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിനെ നീക്കിയതും വാർത്താപ്രാധാന്യം നേടി.   

ഭൂട്ടാനിൽ നിന്ന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് വിൽപന നടത്തിയത് സുരക്ഷാഭീഷണിയും നികുതി വെട്ടിപ്പും വ്യാജരേഖ ചമയ്ക്കലും പണം കള്ളക്കടത്തുമടക്കമുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട സംഭവമായതിനാലാണ് ഒട്ടുമിക്ക ഏജൻസികളും അന്വേഷണ വിവരങ്ങൾ തേടുന്നത്. തങ്ങൾ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ രേഖകളുമായി ഉടൻ ഹാജരാകാൻ നടന്മാർ അടക്കമുള്ള ഉടമകളോട് കസ്റ്റംസ് ആവശ്യപ്പെടും. ദുൽഖർ സല്‍മാന്റെ രണ്ടും അമിത് ചക്കാലയ്ക്കലുമായി ബന്ധപ്പെട്ട 7 വാഹനങ്ങളുമാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.Pahalgam Terror Attack, Jammu Kashmir Police, Terrorist Arrest, Operation Mahadev, Lashkar-e-Taiba, Terrorist Suspect, Security Forces Operation, Malayala Manorama Online News, India Terror Attack News, Kashmir Terrorism Update, പഹൽഗാം ഭീകരാക്രമണം, ജമ്മു കശ്മീർ, ഭീകരവാദി അറസ്റ്റ്, ഓപ്പറേഷൻ മഹാദേവ്, ലഷ്കറെ തൊയ്ബ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായതോടെ നാലുപേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർ ബിജെപി ഓഫിസിനു തീയിട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംസ്ഥാനപദവി ആവശ്യപ്പെട്ടു നിരാഹാര സമരം നടത്തിയിരുന്ന രണ്ട് മുതിർന്ന പൗരന്മാർ ഇന്നലെ തളർന്നുവീണിരുന്നു. ഇതേത്തുടർന്ന് ലേ നഗരം സമ്പൂർണമായി അടച്ചിടാൻ പ്രതിഷേധക്കാരായ വിദ്യാർഥി – യുവജന സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു.

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യയ്ക്കു പിന്നാലെ, കോൺഗ്രസ് നേതൃത്വം കുടുംബത്തിനു നൽകിയ ഉറപ്പ് പ്രകാരമാണ് ബത്തേരി അർബൻ ബാങ്കിൽ വിജയനുണ്ടായിരുന്ന സാമ്പത്തിക ബാധ്യത കെപിസിസി തീർത്തത്. 69 ലക്ഷം രൂപയുടെ ബാധ്യതയിൽ പിഴപ്പലിശയും മറ്റും ഒഴിവാക്കിയുളള തുകയാണ് കെപിസിസി അടച്ചുതീർത്തത്. ബത്തേരി ബാങ്കിൽ 69,53,727 രൂപയാണ് വിജയൻ അടയ്ക്കാനുണ്ടായിരുന്നത്. ഇതിൽ പിഴപ്പലിശയായ 10,18,180 രൂപയും വിജയന്റെ ബാങ്കിലെ ഷെയർവിഹിതമായ 1,12,500 രൂപയും കിഴിച്ചുള്ള 58,23,027 രൂപയാണ് കെപിസിസി അടച്ചതെന്ന് സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്ക് ചെയർമാൻ ഡി.പി.രാജശേഖരൻ നായർ മനോരമ ഓൺലൈനോടു പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ബി.എസ്. സുനിൽകുമാറിനെയാണ് ആരോഗ്യ വകുപ്പ് സ്ഥാനത്തുനിന്നു നീക്കിയത്. തനിക്ക് സൂപ്രണ്ട് ചുമതലയിൽ നിന്ന് ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് സൂപ്രണ്ട് കത്തു നൽകിയിരുന്നു. അസോഷ്യേറ്റ് പ്രഫസർ ഡോ.സി.ജി.ജയചന്ദ്രനാണു പകരം ചുമതല. മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് ഉയർന്ന നിരവധി വിവാദങ്ങൾക്കു പിന്നാലെയാണ് സൂപ്രണ്ടിന്റെ മാറ്റം. English Summary:
Today\“s Recap 24-09-2025
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com