search
 Forgot password?
 Register now
search

സമാധാന ചർച്ചകളിൽ പുരോഗതി; നാറ്റോയിൽ ചേരാനുള്ള മോഹം അവസാനിപ്പിച്ച് യുക്രെയ്ൻ, ലക്ഷ്യം നിറവേറ്റി റഷ്യ

Chikheang 2025-12-15 08:20:59 views 951
  



കീവ്∙ ബെർലിനിൽ നടക്കുന്ന സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി അറിയിച്ചതോടെ നാറ്റോ മോഹം അവസാനിപ്പിച്ച് യുക്രെയ്ൻ. സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടായതോടെയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോ‍ഡിമിർ സെലൻസ്കി നാറ്റോയിൽ ചേരാനുള്ള യുക്രെയ്ന്റെ മോഹം അവസാനിപ്പിച്ചതായി അറിയിച്ചത്. തിങ്കളാഴ്ചയും ചർച്ചകൾ തുടരുമെന്നും എന്നാൽ റഷ്യൻ ആക്രമണം ഇനി ഉണ്ടാകില്ലെന്ന് സെലൻസ്കിക്ക് ഉറപ്പ് ലഭിക്കണമെന്നും ജർമ്മൻ പ്രതിരോധ മന്ത്രി, യുഎസ് പ്രതിനിധി സ്റ്റീഫ് വിറ്റ്കോഫിനെ അറിയിച്ചിട്ടുണ്ട്.

  • Also Read ഡോൺബാസിൽ ഹിതപരിശോധനയെന്ന് സെലെൻസ്കി; മിണ്ടരുതെന്ന് പുട്ടിൻ, ‘ഒഴിഞ്ഞുപോകാൻ’ മുന്നറിയിപ്പ്, കൂപ്പുകുത്തി എണ്ണവില, കുതിച്ചുകയറി സ്വർണവില   


യുക്രെയ്ൻ – റഷ്യ യുദ്ധത്തിന്റെ പ്രധാന കാരണം യുക്രെയ്ന്റെ നാറ്റോ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. നാറ്റോയിൽ ചേരാനുള്ള ആഗ്രഹം യുക്രെയ്ൻ അവസാനിപ്പിച്ചതോടെ, റഷ്യ തങ്ങളുടെ യുദ്ധ ലക്ഷ്യങ്ങളിലൊന്നാണ് കൈവരിച്ചിരിക്കുന്നത്. English Summary:
Ukraine Drops NATO Ambitions Amid Peace Talk Progress: Ukraine Russia war sees a potential shift as Ukraine considers dropping NATO aspirations due to progress in peace talks.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953