LHC0088 • 2025-12-17 06:21:11 • views 874
ഹേഗ് ∙ റഷ്യൻ ആക്രമണത്തിന്റെ ഭാഗമായുണ്ടായ നാശത്തിനു യുക്രെയ്നിനു നഷ്ടപരിഹാരം നൽകാൻ രാജ്യാന്തര കമ്മിഷൻ രൂപീകരിക്കാൻ തീരുമാനം. 35 രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് കമ്മിഷൻ രൂപീകരിക്കുന്നത്. ഇന്റർനാഷനൽ ക്ലെയിംസ് കമ്മിഷൻ എന്ന സമിതിക്കു യൂറോപ്പിലെ മുഖ്യ മനുഷ്യാവകാശ സംഘടനയായ കൗൺസിൽ ഓഫ് യൂറോപ്പാണു സൗകര്യമൊരുക്കുന്നത്.
ആക്രമണം നടത്തിയ രാജ്യം നഷ്ടപരിഹാരം നൽകണമെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. പണം റഷ്യ നൽകണമെന്നാണ് കൗൺസിൽ ഓഫ് യൂറോപ്പിന്റെ നിലപാടെങ്കിലും നഷ്ടപരിഹാരം നൽകുന്നതിനുള്ള പണം എവിടെനിന്നു കണ്ടെത്തുമെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങൾ മരവിപ്പിച്ച റഷ്യയുടെ നിക്ഷേപത്തിന്റെ ഒരു പങ്ക് നഷ്ടപരിഹാരത്തിനു വകയിരുത്താമെന്ന് യോഗത്തിൽ നിർദേശമുയർന്നു. 2022 ഫെബ്രുവരിയിൽ റഷ്യ ആരംഭിച്ച ആക്രമണത്തിൽ കനത്ത നാശമാണ് യുക്രെയ്നിൽ സംഭവിച്ചിട്ടുള്ളത്. English Summary:
European council to secure war reparations for Ukraine; uncertainty over where the money will come from |
|