ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വാർ റൂം തലവന്മാരെ നിയമിച്ച് എഐസിസി. ഹർഷ കനാദമാണ് കേരളത്തിലെ വാർ റൂമിന്റെ ചെയർമാൻ. ബി.ആർ. നായിഡുവാണ് തമിഴ്നാട് വാർറൂമിന്റെ ചെയർമാൻ. ജോൺ അശോക് വരദരാജനാകും പുതുച്ചേരിയിലെ ചെയർമാൻ. ബംഗാളിൽ ബി.പി. സിങ് വാർ റൂമിനെ നയിക്കും. അസമിൽ അമിത് സിഹാഗ് ചെയർമാനായ വാർ റൂമിൽ ഋതുപർണ കോൺവാർ, സനാതാനു ബോറാ എന്നിവർ വൈസ് ചെയർമാൻമാരായിരിക്കും. English Summary:
Congress Gears Up: Kerala Election War Room preparations are underway by AICC, with Harsha Kanadam appointed as the Chairman. The AICC is strategically appointing war room heads in states including Kerala, Tamil Nadu, Puducherry, Bengal and Assam to prepare for election campaigns. |