cy520520 • 2025-12-17 06:51:03 • views 1247
ന്യൂഡൽഹി ∙ ഗോവയിൽ തീപിടിത്തമുണ്ടായ നിശാക്ലബ്ബിന്റെ ഉടമകളും ഡൽഹി സ്വദേശികളുമായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവരെ ഇന്നു ഗോവയിലെത്തിക്കും. ഡൽഹി പട്യാല ഹൗസ് കോടതി 2 ദിവസത്തെ ട്രാൻസിറ്റ് റിമാൻഡിൽ വിട്ടതോടെയാണിത്. ഗോവ പൊലീസിന്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്.
- Also Read ഗോവ നിശാക്ലബ് തീപിടിത്തം: ഉടമകൾ വിദേശത്തേക്ക് കടന്നു
25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു പിന്നാലെ ഇവർ തായ്‌ലൻഡിലേക്കു കടന്നിരുന്നു. ഇന്നലെ ഡൽഹിയിലെത്തിയ ഇവരെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയുടെ ആവശ്യപ്രകാരം കഴിഞ്ഞ 11നാണ് തായ്‌ലൻഡ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. English Summary:
Goa Nightclub Fire: Luthra Brothers to be Brought to Goa Today in Nightclub Fire Case |
|