search

ലൈംഗികാതിക്രമക്കേസ്: നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയതിന് എതിരെ സുപ്രീം കോടതിയിൽ പരാതിക്കാരിയുടെ അപ്പീൽ

deltin33 2025-12-17 16:21:01 views 540
  



ന്യൂഡല്‍ഹി ∙ ലൈംഗികാതിക്രമക്കേസില്‍ മുന്‍ മന്ത്രി എ. നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പരാതിക്കാരിയുടെ അപ്പീൽ. ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. 1999 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ ലൈംഗികാതിക്രമമുണ്ടായത്. ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങാന്‍ നേരം മോശമായി പെരുമാറിയെന്നുമാണ് പരാതി.  

  • Also Read ലൈംഗികാതിക്രമ കേസിൽ നീലലോഹിതദാസൻ നാടാർ കുറ്റവിമുക്തൻ; കീഴ്‌ക്കോടതി ശിക്ഷ റദ്ദാക്കി ഹൈക്കോടതി   


കേരള വനം വകുപ്പില്‍ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ എടുത്ത കേസിൽ ഹൈക്കോടതി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടിരുന്നു. നേരത്തേ വിചാരണ കോടതി അദ്ദേഹത്തെ ഒരു വർഷത്തേക്കു ശിക്ഷിച്ചിരുന്നു. ശിക്ഷയ്‌ക്കെതിരെ നീലലോഹിതദാസൻ നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി.  

  • Also Read നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തി മാർട്ടിൻ ആന്റണിയുടെ വിഡിയോ; കേസെടുക്കാൻ പൊലീസ്   


1999 ഫെബ്രുവരി 27നാണ് കേസിനാസ്‌പദമായ സംഭവം. അന്ന് വനം മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാർ ഫോണിൽ നിർദേശിച്ച പ്രകാരം ഔദ്യോഗിക ചർച്ചയ്‌ക്കായി കോഴിക്കോട് ഗവ.ഗസ്‌റ്റ് ഹൗസിലെത്തിയ ഉദ്യോഗസ്ഥയെ ചർച്ച കഴിഞ്ഞ് മടങ്ങുന്ന സമയം ഒന്നാം നമ്പർ മുറിയിൽ വച്ച് കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി. 2002 ഫെബ്രുവരിയിൽ നീലലോഹിതദാസൻ നാടാർക്കെതിരെ മുൻ ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിരുന്നു. ഇത് ഉയർന്നു വന്നതോടെയാണ് വനംവകുപ്പിലെ ഉദ്യോഗസ്ഥ അന്നത്തെ ഡിജിപിക്ക് പരാതി നൽകുന്നതും കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്.
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രഹസ്യവിചാരണ നടന്ന കേസിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് (നാല്) കോടതി നീലലോഹിതദാസൻ നാടാരെ ഒരു വർഷം തടവിനു ശിക്ഷിച്ചു. അപ്പീൽ നൽകുന്നതിനായി, ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരു മാസത്തേക്കു മാറ്റിവച്ചിരുന്നു. തുടർന്ന് നീലലോഹിതദാസൻ നാടാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വനം മാഫിയയാണ് തനിക്കെതിരെയുള്ള കേസിനു പിന്നിലെന്നായിരുന്നു നീലലോഹിതദാസൻ നാടാർ ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ചത്. നിലവിൽ ആർജെഡി ദേശീയ ജനറൽ സെക്രട്ടറിമാരിലൊരാളാണ് നീലലോഹിതദാസൻ നാടാർ. English Summary:
Neelalohithadasan Nadar Case: Neeelalohithadasan Nadar is at the center of a new appeal to the Supreme Court regarding a sexual harassment case. The appeal challenges the High Court\“s decision to acquit him in the case filed by a Kerala Forest Department officer.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521