പ്രമോഷനൽ വിഡിയോ ചെയ്യാനവസരമെന്ന് പറഞ്ഞ് തട്ടിപ്പ്, ബ്ലെസ്‍ലിയും കൂട്ടരും തട്ടിയത് 114 കോടി രൂപ; പണമിടപാട് മ്യൂൾ അക്കൗണ്ട് വഴി?

deltin33 4 hour(s) ago views 1109
  



കോഴിക്കോട് ∙ വടകരയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ യുട്യൂബറുമായി ബന്ധപ്പെട്ട സൈബർ തട്ടിപ്പ് കേസ് ചുരുളഴിയുന്നത് ‘മ്യൂൾ’ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നടന്ന കോടികളുടെ തട്ടിപ്പിലേക്കെന്നു സൂചന. ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം യുട്യൂബർ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലിയെ(30) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

  • Also Read ഷോപ്പിങ് മാളിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചു: 130 കോടി തട്ടിയെന്നു പരാതി   


ലുക്ക് ഔട്ട് സർക്കുലർ പ്രകാരം ഡിസംബർ 16 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ചൈനയിൽ നിന്നെത്തിയ ബ്ലെസ്‌ലിയെ തടഞ്ഞു വച്ച് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസിൽ റിമാൻഡ് ചെയ്ത ബ്ലെസ്‌ലിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകിയിരിക്കുകയാണ്. ബ്ലെസ്‌ലിയെ വെള്ളിയാഴ്ച കസ്റ്റഡിയിൽ വാങ്ങുമെന്ന് കേസ് അന്വേഷണത്തിന്റെ ചുമതലയുളള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി.ബെന്നി മനോരമ ഓൺലൈനോട് പറഞ്ഞു. ഇരുപതോളം പേർ ഉൾപ്പെട്ട തട്ടിപ്പാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇതിൽ 12 പേർ പിടിയിലായി. നാലു പേർ റിമാൻ‍ഡിലാണ്. ചിലർ വിദേശത്തേക്ക് കടന്നതായാണ് വിവരം.

  • Also Read വൃദ്ധദമ്പതികളുടെ 60 ലക്ഷം രൂപ തട്ടി; ദമ്പതികൾ അറസ്റ്റിൽ   


വിവിധ കമ്പനികൾക്കായി ഓൺലൈൻ പ്രമോഷനൽ വിഡിയോകൾ ചെയ്യുന്നതിന് അവസരം നൽകാമെന്നും അതിനായി തന്റെ കമ്പനിയിലെ ഓഹരിവാങ്ങാമെന്നും മറ്റും പറഞ്ഞാണ് വൻതുക നിക്ഷേപമായി ബ്ലെസ്‌ലി വാങ്ങിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതു കൂടാതെ ടെലഗ്രാമിലൂടെ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയതായാണ് വിവരം. 5.15 ലക്ഷം രൂപ തട്ടിയതുമായി ബന്ധപ്പെട്ട് കാക്കൂർ പൊലീസിൽ ഇക്കഴിഞ്ഞ ജൂണിൽ നൽകിയ പരാതിയിൽ തുടങ്ങിയ അന്വേഷണത്തിൽ ഏകദേശം 114 കോടി രൂപയുടെ തട്ടിപ്പുകൾ കണ്ടെത്തി എന്നാണ് വിവരം. കൊടുവള്ളി, കോടഞ്ചേരി തുടങ്ങിയ ഇടങ്ങളിൽ നിന്നു പുതിയതായി വന്ന പരാതികൾ കൂടി കണക്കിലെടുക്കുമ്പോൾ ഇതിന്റെ പലമടങ്ങായി തട്ടിപ്പുതുക ഉയരാനിടയുണ്ട്.
    

  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
  • കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
      

         
    •   
         
    •   
        
       
  • നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വിവിധ അക്കൗണ്ടുകളിലേക്ക് ബ്ലെസ്‌ലി പണം കൈമാറിയ രേഖകളും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. വിവിധ മ്യൂൾ അക്കൗണ്ടുകളിലൂടെയാണ് ഭീമമായ തുക കൈമാറ്റം ചെയ്തതെന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ ലഭിച്ച തുക ക്രിപ്റ്റോ കറൻസിയായി മാറ്റിയ ശേഷം ചൈനയിലും കംബോഡിയയിലുമുള്ള വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും സംശയിക്കുന്നുണ്ട്. സംഭവത്തിൽ കേന്ദ്ര എജൻസികളും അന്വേഷണം ആരംഭിച്ചതായാണ് വിവരം.

  • Also Read ‘ഇതാണ് പ്രശസ്തരുടെ തനിസ്വഭാവം’: ഭിന്നശേഷിക്കാരനായ കുട്ടിയെ തട്ടിമാറ്റി; കോലിക്കും അനുഷ്കയ്ക്കും രൂക്ഷവിമർശനം– വിഡിയോ   


ഡിവൈഎസ്‌പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ മൂന്നു മാസം മുൻപാണ് ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം തുടങ്ങിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ നൂറോളം അക്കൗണ്ടുകൾ വഴി തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. റിയാലിറ്റി ഷോയിലൂടെ നേടിയ പ്രശസ്തിയാണ് സോഷ്യൽ മീഡിയയിലൂടെ നിരവധി ബിസിനസ് സംരംഭങ്ങളിലേക്ക് നിക്ഷേപകരെ ആകർഷിച്ച് തട്ടിപ്പിന് ഉപയോഗിച്ചതെന്നാണ് സൂചന.

  • Also Read കുടുംബവഴക്ക്: ഭാര്യയെയും മക്കളെയും കൊന്ന് ശുചിമുറി നിർമാണത്തിനെടുത്ത കുഴിയിൽ മൂടി യുവാവ്, അറസ്റ്റ്   


∙ ഓൺലൈൻ തട്ടിപ്പിൽ ഭൂരിഭാഗവും മ്യൂൾ അക്കൗണ്ടിലൂടെ

കുറഞ്ഞ തുകയ്ക്ക് വാടകയ്ക്കും കമ്മിഷൻ അടിസ്ഥാനത്തിലും മറ്റും നൽകുന്ന അക്കൗണ്ടുകൾ – മ്യൂൾ അക്കൗണ്ട് എന്ന് വിളിപ്പേര് – ഉപയോഗിച്ചാണ് സംസ്ഥാനത്തെ ഓൺലൈൻ തട്ടിപ്പിൽ ഭൂരിഭാഗവും നടക്കുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഓൺലൈൻ തട്ടിപ്പുകൾ, ഫിഷിങ്, ലഹരിമരുന്ന് കച്ചവടം തുടങ്ങിയവയിൽ നിന്ന് കിട്ടുന്ന പണം ഈ അക്കൗണ്ടുകളിൽ സ്വീകരിക്കും.

  • Also Read ‘വ്യക്തിവൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ച കേസ്’; ലൈംഗികാതിക്രമ പരാതിയിൽ അധ്യാപകൻ നിരപരാധി, വെറുതെവിട്ടു   


ചെറിയ വരുമാനത്തിന് വേണ്ടി സ്വന്തം അക്കൗണ്ട് വിവരങ്ങളും അത് ഉപയോഗിക്കാനുള്ള അനുമതിയും നൽകുന്ന യുവാക്കളാണ് ഒടുവിൽ വലിയ തട്ടിപ്പിന്റെ ഭാഗമായി അറസ്റ്റിലായി നിയമക്കുരുക്കുകളിൽ അകപ്പെടാറുള്ളതെന്നാണ് സൈബർ പൊലീസ് കേന്ദ്രങ്ങൾ പറയുന്നത്. ഗുരുതരമായ നിയമപ്രശ്നങ്ങളിലേക്കാണ് ചെറിയ പ്രായത്തിൽ തന്നെ ഇത്തരത്തിൽ യുവാക്കൾ ചെന്നുപെടുക. കോളജ് വിദ്യാർഥികളും ഇതിൽ ഉൾപ്പെടുന്നു.

  • Also Read കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകരെ മാറ്റുന്നതിനിടെ പൊലീസുകാരിയുടെ മാല മോഷണം പോയി   


കേരള പൊലീസ് കഴിഞ്ഞ മാസം സംയുക്തമായി വിവിധ ജില്ലകളിൽ ഒറ്റ ദിവസം നടത്തിയ പരിശോധനയിൽ 263 പേരാണ് ഇത്തരം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഓപറേഷൻ സൈ–ഹണ്ട് എന്ന പേരിൽ സംസ്ഥാനത്ത് 714 കേന്ദ്രങ്ങളിൽ നടത്തിയ സംയുക്ത തിരച്ചിലിൽ 300 കോടിയോളം വരുന്ന ഇടപാടുകളിലായി 382 കേസുകളാണ് എടുത്തത്. ചെക്കുകൾ, എടിഎം കാർഡ് തുടങ്ങിയ ഇടനിലക്കാർക്ക് കൈമാറി സ്വന്തം അക്കൗണ്ടുകൾ തട്ടിപ്പുകാർക്ക് അടിയറ വയ്ക്കുന്നവർ അതിന്റെ നിയമനടപടികൾ കൂടി മനസ്സിലാക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

  • Also Read സ്റ്റേഷനിലെത്തിയ യുവതിയുടെ നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; എറണാകുളത്ത് പൊലീസിന്റെ ക്രൂരത- വിഡിയോ   


∙ മാസം ലഭിക്കുക 2,000 രൂപ, കൈമാറുന്നത് ലക്ഷങ്ങൾ

മാസം 2000 രൂപ മാത്രം വാടകയ്ക്ക് സ്വന്തം അക്കൗണ്ട് കൈമാറിയവർ പോലും വയനാട്ടിലും മറ്റുമുണ്ടെന്ന് സൈബർ പൊലീസ് കേന്ദ്രങ്ങൾ പറയുന്നു. എടിഎം, ചെക്ക് ബുക്ക് എന്നിവയ്ക്കൊപ്പം അക്കൗണ്ട് ലിങ്ക് ചെയ്ത സിം കാർഡും ഇത്തരത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ അറിയാതെ കൈമാറിയവയിൽ ഉൾപ്പെടുന്നു. വയനാട്ടിൽ നൂറുകണക്കിന് അക്കൗണ്ടുകളാണ് ഇത്തരത്തിൽ കൈമാറിയതെന്നാണ് വിവരം. ഇവരിൽ പലരും വടക്കേ ഇന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നടക്കുന്ന സൈബർ കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെട്ട് പൊലീസ് പിടിയിലാകുന്ന സാഹചര്യവും നിലവിലുണ്ട്. കേരളത്തിൽ ഏകദേശം 14,000 ൽ ഏറെ മ്യൂൾ അക്കൗണ്ടുകൾ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. ഏകദേശം 230 കോടിയിലേറെ രൂപ ഈ വർഷം മാത്രം ഇത്തരം അക്കൗണ്ടുകളിലൂടെ കൈമാറിയിരിക്കാമെന്നും വിലയിരുത്തലുണ്ട്.

  • Also Read അട്ടിമറി നടന്നത് വൈദ്യുതി നിലച്ച സമയത്ത്? തീപ്പൊരി ചിതറി, ടയർ ഊരിത്തെറിച്ചു: മന്ത്രി സജി പറയുന്നു: ‘പൊലീസ് അന്വേഷിക്കാൻ കാരണമുണ്ട്’   


ഒരു സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് വയനാട് കമ്പളക്കാട് സ്വദേശിയായ ഇസ്മായിൽ എന്ന യുവാവിനെ നാഗാലാൻഡ് പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തതും ഇതിന് ഉദാഹരണമായി പൊലീസ് വിശദീകരിക്കുന്നു. സ്വന്തം അക്കൗണ്ടുകൾ ഇതിനകം ഇത്തരം കുറ്റവാളികൾക്ക് കൈമാറിയവർ ഉണ്ടെങ്കിൽ അവർ സ്വമേധയാ സൈബർ പൊലീസുമായി ബന്ധപ്പെട്ടാൽ മറ്റ് നിയമനടപടികളിലേക്ക് പോകുന്ന സാഹചര്യം ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നും പൊലീസ് സൂചിപ്പിക്കുന്നു. English Summary:
YouTuber Blesslee Arrested in Cyber Fraud Case: Role of Mule Accounts in Online Financial Scams, The case revolves around online job offer fraud amounting to lakhs of rupees, leading to the arrest of YouTuber Muhammed Diligent Blesslee.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3710K

Credits

administrator

Credits
370543

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.