cy520520 • 2025-10-6 15:20:55 • views 1249
ന്യൂഡൽഹി∙ റഷ്യയിൽനിന്ന് 5 എസ് 400 വ്യോമപ്രതിരോധ സംവിധാനം കൂടി വാങ്ങാൻ പ്രതിരോധ മന്ത്രാലയം തയാറെടുക്കുന്നു. ഈയാഴ്ച ഇതു സംബന്ധിച്ച ചർച്ചകൾ നടക്കും. റഷ്യയും ഇന്ത്യയും സംയുക്തമായി എസ് 400 നിർമിക്കുന്നതും ചർച്ചയാകും. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ എസ് 400 നിർണായക പങ്കു വഹിച്ചിരുന്നു.
- Also Read ‘വേഗം വേണം, അല്ലെങ്കിൽ വലിയ രക്തച്ചൊരിച്ചിൽ, സമയം പ്രധാനപ്പെട്ടത്’: ഗാസ യുദ്ധത്തിൽ ട്രംപിന്റെ മുന്നറിയിപ്പ്
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഡിസംബർ അഞ്ചിന് ഇന്ത്യയിലെത്തുന്നുണ്ട്. അതിനു മുൻപ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. 2018ലാണ് എസ്–400 സംവിധാനം വാങ്ങാനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ആദ്യം ഒപ്പുവച്ചത്. അഞ്ച് യൂണിറ്റുകൾക്ക് 500 കോടി ഡോളറാണ് ഇന്ന് നൽകിയത്. അഞ്ചിൽ മൂന്ന് യൂണിറ്റുകൾ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. റഷ്യയിൽനിന്ന് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നത് യുഎസിന്റെ ഉപരോധ ഭീഷണിക്ക് കാരണമായിരുന്നു. ഭീഷണി വകവയ്ക്കാതെയാണ് ഇന്ത്യ കരാറുമായി മുന്നോട്ടുപോയത്. English Summary:
Russia and India Discuss Joint S-400 Production: This follows the system\“s vital role in Operation Sindoor. |
|