deltin33 • 2025-10-6 22:21:00 • views 1237
തിരുവനന്തപുരം∙ ആറ്റിങ്ങലില്‍ ദേശീയ പാതയില്‍ തോട്ടയ്ക്കാട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ മരിച്ചു. സര്‍വേ വകുപ്പിൽ ഓവര്‍സിയര്‍ ആയ കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മീന (41) ആണു മരിച്ചത്. കാറിലുണ്ടായിരുന്ന മകന്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
- Also Read ‘കരാറുകാരുടെ കാര്യത്തിൽ മാത്രമേ ഉത്കണ്ഠയുള്ളോ, യാത്രക്കാരെയും പരിഗണിക്കേണ്ടേ’; ടോൾ നിരോധനം വീണ്ടും നീട്ടി
ഇന്ന് രാവിലെ ആറുമണിയോടെ മകനെ ട്യൂഷനു വിടാന്‍ പോകുമ്പോഴായിരുന്നു അപകടം. ഇവരുടെ കാറില്‍ ലോറി ഇടിക്കുകയായിരുന്നു. മീനയും അഭിമന്യുവും മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്.
- Also Read കലാപം ‘ചാടിക്കടന്ന’ ലങ്കയുടെ അവസ്ഥയെന്ത്? ബംഗ്ലദേശും ഇന്തൊനീഷ്യയും രക്ഷപ്പെട്ടോ? ജെൻസീ സമരം പ്രഹസനങ്ങളോ പരിഹാരമോ?
കൊല്ലം ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ തോട്ടയ്ക്കാട് പാലത്തിനു സമീപത്തുവച്ച് വലത്തേക്കു തിരിയുമ്പോള്‍ അതേ ദിശയില്‍നിന്നു പിന്നാലെ വന്ന തമിഴ്‌നാട് റജിസ്‌ട്രേഷന്‍ ഡെലിവറി വാന്‍ കാറിന്റെ വലതു വശത്ത് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മീനയെ നാട്ടുകാര്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ക്ക് 9 വയസുള്ള മകള്‍ കൂടിയുണ്ട്. English Summary:
Tragic Accident in Attingal Claims Life of Government Employee: The accident involved a car and a lorry, and the victim\“s son sustained minor injuries. The incident occurred while the victim was taking her son to tuition. |
|