cy520520 • 2025-10-6 23:21:05 • views 1246
പാനൂർ ∙ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിദ്യാർഥിനി. മേക്കുന്നിൽ മദ്രസയിലേക്ക് പോകുകയായിരുന്ന മൂര്യന്റവിട അർവ അബ്ദുൽ റസാഖിനെയാണ് (15) കഴിഞ്ഞ ദിവസം തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചത്. കൈ വീശി നിലവിളിച്ചതോടെ നായ്ക്കൾ പിന്തിരിഞ്ഞ് പോകുകയായിരുന്നു. രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് അർവ. തെരുവുനായ്ക്കൾ ആക്രമിക്കാൻ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
- Also Read ട്രംപിനെതിരെ ഗാവിന്‍ ന്യൂസം; പട്ടാള വിന്യാസം കോടതിയില്‍
കഴിഞ്ഞ ദിവസം കടവത്തൂരിലും യുകെജി വിദ്യാർഥിയെ വീട്ടുമുറ്റത്ത് പിന്തുടർന്നെത്തിയ തെരുവുനായ് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പനങ്ങാട്ട് കുനിയിൽ ഷൗക്കത്തലിയുടെ മകൻ പെരിങ്ങത്തൂർ മൗണ്ട്ഗൈഡ് സ്കൂളിലെ യുകെജി വിദ്യാർഥി മുഹമ്മദ് ഫാസിമാണ് രക്ഷപ്പെട്ടത്. സൈക്കിളുമായി പുറത്തേക്ക് പോകാൻ ഗെയ്റ്റ് തുറന്നപ്പോൾ തെരുവുനായ പാഞ്ഞെത്തുകയായിരുന്നു. സൈക്കിൾ ഉപേക്ഷിച്ച് ഫാസിം ഓടി വീടിനകത്തേക്കു കയറി രക്ഷപ്പെട്ടു. പാനൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമാണ്. View this post on Instagram
A post shared by Manorama Online (@manoramaonline) English Summary:
Student Narrowly Escapes Stray Dog Attack in Panur: Recent incidents involve students narrowly escaping attacks, highlighting the urgent need for solutions to manage the stray dog population and ensure public safety. |
|