search

ഇടതിന്റെ ഏക കോർപറേഷനിൽ ഒ.സദാശിവൻ മേയർ; തിരഞ്ഞെടുപ്പിൽ 2 എൽഡിഎഫ് വോട്ട് അസാധു

LHC0088 The day before yesterday 15:57 views 442
  



കോഴിക്കോട്‌ ∙ എൽഡിഎഫ് വിജയിച്ച ഏക കോർപറേഷനായ കോഴിക്കോട് മേയറായി ഒ.സദാശിവൻ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ എസ്‌.കെ.അബൂബക്കറിനെയാണ്‌ സദാശിവൻ പരാജയപ്പെടുത്തിയത്‌. എൽഡിഎഫിലെ ഡോ.എസ്‌.ജയശ്രീ, യുഡിഎഫിലെ ഫാത്തിമ തെഹ്‌ലിയയെ പരാജയപ്പെടുത്തി ഡപ്യൂട്ടി മേയറായി.

  • Also Read വി.വി.രാജേഷ് തിരുവനന്തപുരം മേയർ; കൊല്ലത്ത് എ.കെ.ഹഫീസ്, ആദ്യമായി യുഡിഎഫിന് ഭരണം   


തടമ്പാട്ടുതാഴം ഡിവിഷനിൽ നിന്നുള്ള ക‍ൗൺസിലറാണ്‌ സിപിഎം നോർത്ത്‌ ഏരിയ കമ്മിറ്റി അംഗം കൂടിയായ സദാശിവൻ. കോർപറേഷൻ മുൻ കൗൺസിലിലെ പാർട്ടി ലീഡറാണ്. 2010 ലും കൗൺസിലറായിരുന്നു. കോട്ടൂളിയിൽ നിന്നാണ് ഡോ.എസ്‌.ജയശ്രീ കോർപറേഷൻ കൗൺസിലിലേക്ക് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത്. മുൻ കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ആയിരുന്നു. കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പലാണ്.

  • Also Read ‘പണപ്പെട്ടി ഇല്ലാത്തതിനാൽ മേയറാക്കിയില്ല’: അതൃപ്തി പരസ്യമാക്കി ലാലി ജയിംസ്; തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി   


മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക്‌ എൻഡിഎ സ്ഥാനാർഥികളായി മുതിർന്ന ബിജെപി നേതാവ് നമ്പിടി നാരായണനും മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസും മത്സരിച്ചെങ്കിലും ആദ്യ റ‍ൗണ്ടിൽ മുന്നണിയിലെ 13 കൗൺസിലർമാരുടെ വോട്ട് നേടി മൂന്നാംസ്ഥാനത്ത് ആയതോടെ രണ്ടാം റൗണ്ടിൽ പിൻവാങ്ങി. രണ്ടാം റൗണ്ടിൽ എൻഡിഎ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. മേയർ തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ എൽഡിഎഫ് – 35, യുഡിഎഫ് – 28, എൻഡിഎ – 13 എന്ന നിലയിലായിരുന്നു. തുടർന്ന് കുറവു വോട്ടു നേടിയ എൻഡിഎ സ്ഥാനാർഥിയെ മാറ്റി രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുപ്പ് പുരോഗമിച്ചു. രണ്ടാം റൗണ്ടിൽ 63 വോട്ടു രേഖപ്പെടുത്തിയപ്പോൾ എൽഡിഎഫ് – 33, യുഡിഎഫ് – 28 എന്നായിരുന്നു വോട്ടുനില. എൽഡിഎഫിന്റെ രണ്ടു വോട്ട് അസാധുവായി.
    

  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ മൂന്നു മുന്നണികളും സ്വന്തം വോട്ടുകൾ പെട്ടിയിലാക്കി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് വരണാധികാരിയായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ മേയർ കലക്ടർക്കു മുന്നിൽ സത്യപ്രതിജ്‍ഞ ചെയ്ത് ചുമതലയേറ്റു. ഡപ്യൂട്ടി മേയർക്ക്, മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വന്തം സീറ്റുകളിൽ ഇരുന്ന് മുദ്രാവാക്യം മുഴക്കിയാണ് ഇടത് കൗൺസിലർമാർ മേയർ, ഡപ്യൂട്ടി മേയർമാരെ എതിരേറ്റത്. English Summary:
O. Sadaivan Elected as Kozhikode Mayor: He defeated UDF\“s S.K. Abubacker in the election, marking a significant win for the LDF.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141635

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com