പത്തനംതിട്ട∙ തിരുവല്ല സ്പാ കൂട്ട ബലാത്സംഗക്കേസിൽ ഏഴാം പ്രതിയായ മഞ്ഞാടി സ്വദേശി ഷിന്‍റോ പി.സണ്ണി (22) അറസ്റ്റിൽ. ചങ്ങനാശേരിയിൽ നിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഏഴാമത് ഒരാള്‍ കൂടി ഉണ്ടെന്നു തിരിച്ചറിഞ്ഞത്. ഗുണ്ടാ പിരിവ് നൽകാത്ത വിരോധത്തിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നതാണു പൊലീസ് കേസ്.
What you should read next
തിരുവല്ലയില്‍ 5 സ്പാകളിൽ മിന്നൽ പരിശോധന; കസ്റ്റമർ ഇറങ്ങി ഓടി, പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥനെന്ന് സൂചന Latest News
ഗുണ്ടാപിരിവ് നൽകാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിനും സംഘവും പീഡനത്തിന് ഇരയാക്കിയത്. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു. ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടൊണ് പൊലീസ് കാണുന്നത്. സഹപ്രവർത്തകയും അവരുടെ ആൺസുഹൃത്തും കേസിൽ പ്രതികളായേക്കും. സ്പാകളിൽ നിന്നു മാസപ്പടി വാങ്ങൽ, ഗുണ്ടാ ബന്ധം എന്നിങ്ങനെ തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാർക്കെതിരായ ആക്ഷേപത്തിൽ വകുപ്പുതല പരിശോധനയും നടക്കുന്നുണ്ട്.
What you should read next
സ്പായിലെ കൂട്ട ബലാത്സംഗം ക്വട്ടേഷൻ?; ബിസിനസ് തകർക്കാൻ ലക്ഷ്യമിട്ടെന്ന് ഉടമ; തിരുവല്ല സ്റ്റേഷനിൽ ‘മാസപ്പടി’ സംശയം Latest News
JUST IN
54 SECONDS AGO തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം: ഏഴാം പ്രതി ഷിന്റോ പി. സണ്ണി അറസ്റ്റിൽ Latest News
3 MINUTES AGO തെറപ്പിസ്റ്റുകളെ എത്തിക്കാൻ ഏജന്റുമാർ സജീവം; പ്രായക്കുറവ് തോന്നിപ്പിക്കാൻ ‘മേക്ക് ഓവർ’ നിർബന്ധം, പേരും മാറ്റും Kozhikode
4 MINUTES AGO വിഴിഞ്ഞം മാതൃകയിൽ കൊല്ലവും; തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ മേഖലയ്ക്ക്, വൻ വികസനം വരുന്നെന്ന് സർക്കാർ Kollam
VIEW MORE
English Summary:
Thiruvalla spa gang-rape case: Shinto P. Sunny (22), a native of Manjadi and the seventh accused in the Thiruvalla spa gang-rape case, has been arrested. He was taken into police custody from Changanassery. The involvement of a seventh person in the case was identified during the interrogation of the first accused. The police case is that the spa employee was raped as revenge for not paying extortion money.