എട്ടിൽ ഒന്നില്‍പ്പോലും എൽഡിഎഫില്ല; കുന്നത്തുനാട്ടിൽ കൈകോർത്ത് കോൺഗ്രസും ട്വന്റി 20യും

cy520520 Yesterday 22:55 views 131
  



കൊച്ചി ∙ എൽഡിഎഫിനെ പുറത്തുനിർത്താന്‍ ഒരുമിച്ച് കോൺഗ്രസും ട്വന്റി 20യും. ഇതോടെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഒന്നില്‍പ്പോലും എൽഡിഎഫിന് ഭരണമില്ല. എൽഡിഎഫ് ഭരണം പിടിക്കാൻ സാധ്യതയുണ്ടായിരുന്ന വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20 പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു. പുത്തൻകുരിശ് പഞ്ചായത്തിലെ 17 വാർഡുകളിൽ എൽഡിഎഫ്–8, യുഡിഎഫ് –7, ട്വന്റി20 – 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഒറ്റയ്ക്ക് മത്സരിച്ചാൽ എൽഡിഎഫ് അധികാരം പിടിക്കുമെന്നിരിക്കെ, ട്വന്റി 20 യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. യുഡിഎഫിന്റെ റെജി തോമസാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

  • Also Read ഐക്കരനാട് തൂത്തുവാരി, കിഴക്കമ്പലത്ത് തിരിച്ചടി: ട്വന്റി 20ക്ക് രണ്ടിടത്ത് ഭരണ നഷ്ടം; കോർപറേഷനിൽ‌ ചലനമുണ്ടാക്കാനായില്ല   


വടവുകോട് ബ്ലോക് പഞ്ചായത്ത് ഭരണം നറുക്കെടുപ്പിൽ എൽഡിഎഫിനൊപ്പം നിന്നു. കോൺഗ്രസിന്റെ സവിത അബ്ദുൾറഹ്മാനാണ് പരാജയപ്പെട്ടത്. അതേസമയം, ബ്ലോക്ക് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് ഭരണം നറുക്കെടുപ്പിൽ യുഡിഎഫിനായി. ബിജു കെ.ജോർജ് വിജയിച്ചപ്പോൾ എൽഡിഎഫിന്റെ സി.എം.ജോയി പരാജയപ്പെട്ടു. സമാനമായ വിധത്തില്‍ പൂതൃക്ക പഞ്ചായത്തിലും ഭാഗ്യ, നിര്‍ഭാഗ്യങ്ങൾ‍ യുഡിഎഫിനും ട്വന്റി 20ക്കുമായി മാറിമറിഞ്ഞു. ഇവിടെ യുഡിഎഫിനും ട്വന്റി 20ക്കും 7 വീതം സീറ്റുകളാണ് ലഭിച്ചത്. ഇതോടെ നറുക്കെടുപ്പ് അനിവാര്യമായി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം ട്വന്റി 20ക്കൊപ്പം നിന്നപ്പോൾ ഷൈജ റെജിയെ തോൽപ്പിച്ച് പൂജ ജോമോൻ പ്രസിഡന്റായി. എന്നാൽ വൈസ് പ്രസിഡന്റ് പദവിയിൽ നറുക്ക് വീണത് യുഡിഎഫിന്. ശാന്തി ഷിബുവിനെ മറികടന്ന് ജോൺ ജോസഫ് ഇവിടെ പ്രസിഡന്റായി.

  • Also Read സാബു എം.ജേക്കബ് വോട്ട് ചെയ്ത ബൂത്തിൽ തർക്കവും സംഘർഷവും   


മഴുവന്നൂർ പഞ്ചായത്തിൽ യുഡിഎഫ്–9, എൽഡിഎഫ്–6, ട്വന്റി 20, എൻഡിഎ–1 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഇവിടെ യുഡിഎഫിനാണ് പഞ്ചായത്ത് ഭരണം. ട്വന്റി 20 മത്സരത്തിൽ നിന്ന് വിട്ടുനിന്നു. തിരുവാണിയൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന എന്ന നിലയിൽ 9 സീറ്റുകൾ നേടി ട്വന്റി 20 ഭരണം പിടിച്ചു. യുഡിഎഫ്–5, എൽഡിഎഫ്–4 എന്നിങ്ങനെയാണ് മറ്റുള്ളവർക്ക് ലഭിച്ച സീറ്റുകൾ. കുന്നത്തുനാട് പഞ്ചായത്തിലെ 21 വാർഡുകളിൽ 12 സീറ്റുള്ള യുഡിഎഫിനാണ് ഭരണം. ട്വന്റി 20 –8, എൽഡിഎഫ്–1 എന്നിങ്ങനെയായിരുന്നു ഇവിടെ വോട്ടുനില. കിഴക്കമ്പലം പഞ്ചായത്തിലെ 21 വാർഡുകളിൽ 14 എണ്ണം നേടിയ ട്വന്റി 20ക്കാണ് ഭരണം. ട്വന്റി 20യുടെ ശക്തികേന്ദ്രമായ ഇവിടെ സംയുക്തമുന്നണി 7 സീറ്റുകൾ പിടിച്ചെടുത്തിരുന്നു. ഐക്കരനാട് പഞ്ചായത്തിലെ 16 വാർഡിലും വിജയിച്ച് ട്വന്റി 20 ഭരണം നിലനിർത്തി. വാഴക്കുളം പഞ്ചായത്തിലെ 24 വാർഡുകളിൽ 15 സീറ്റ് നേടിയ യുഡിഎഫിനാണ് ഭരണം. എൽഡിഎഫ്–2, എൻഡിഎ–2, എസ്ഡിപിഐ–2, സ്വതന്ത്രർ–3 എന്നിങ്ങനെയായിരുന്നു മറ്റു കക്ഷിനില.
    

  • സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‌‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
      

         
    •   
         
    •   
        
       
  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kunnathunad Power Play: Kunnathunad politics sees a significant shift as Congress and Twenty20 join forces. This alliance has resulted in the LDF being ousted from power in almost all of the eight panchayats in Kunnathunad constituency.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138906

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com