തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കവേ പലയിടത്തും നാടകീയ സംഭവങ്ങളുണ്ടായതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8 കോൺഗ്രസ് അംഗങ്ങള്‍ കൂട്ടമായി പാർട്ടിയിൽനിന്നും രാജി പ്രഖ്യാപിച്ചു ബിജെപിക്ക് പിന്തുണ നൽകി. ചെല്ലാനത്ത് ബൈക്കിൽ വന്ന യുവാക്കളെ വലിച്ചു താഴെയിട്ടെന്ന പരാതിക്കു പിന്നാലെ കേസെടുത്ത പൊലീസിന്റെ നടപടി വിവാദത്തിലായതും ഇന്നത്തെ പ്രധാന വാർത്തയായി. ഉന്നാവ് പീഡനക്കേസിൽ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെ നീതി ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ വനിതകളുടെ പ്രതിഷേധമുണ്ടായതാണ് ദേശീയതലത്തിലെ പ്രധാന വാർത്തകളിലൊന്ന്.
- Also Read ‘കൊച്ചിയിൽ ‘സ്റ്റോം’, എങ്ങും വൃത്തി മാത്രം, വെള്ളക്കെട്ടില്ല; 45 ദിവസത്തിനകം മോദി എത്തും, പദ്ധതി വരും’: മേയർമാർ പറയുന്നു: ‘ഐ ഹാവ് എ പ്ലാൻ’
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കവേ പലയിടത്തും നാടകീയ സംഭവങ്ങൾ. തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8 കോൺഗ്രസ് അംഗങ്ങള്‍ കൂട്ടമായി പാർട്ടിയിൽനിന്നും രാജി പ്രഖ്യാപിച്ചു.
എൽഡിഎഫിനെ പുറത്തുനിർത്താന്‍ ഒരുമിച്ച് കോൺഗ്രസും ട്വന്റി 20യും. ഇതോടെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഒന്നില്‍പ്പോലും എൽഡിഎഫിന് ഭരണമില്ല. എൽഡിഎഫ് ഭരണം പിടിക്കാൻ സാധ്യതയുണ്ടായിരുന്ന വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20 പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു.
- സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
MORE PREMIUM STORIES
ചെല്ലാനത്ത് ബൈക്കിൽ വന്ന യുവാക്കളെ വലിച്ചു താഴെയിട്ടെന്ന പരാതിക്കു പിന്നാലെ കേസെടുത്ത പൊലീസ് സംഭവത്തിൽ പുതിയ വിശദീകരണവുമായി രംഗത്ത്. പരുക്കേറ്റവരോട് കൂടെ വരാൻ പറഞ്ഞെങ്കിലും വേണ്ടെന്ന് പറഞ്ഞെന്നും അതിനാലാണ് പരുക്കേറ്റ പൊലീസുകാരനുമായി എസ്ഐ പോയതെന്നുമാണ് വിശദീകരണം. യുവാക്കൾ പൊലീസുകാരനെ ഇടിച്ചിടുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കേസിൽ കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം നോട്ടിസ് നൽകി വിട്ടയച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം.
ഉന്നാവ് പീഡനക്കേസിൽ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെ നീതി ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ വനിതകളുടെ പ്രതിഷേധം. സാമൂഹ്യപ്രവർത്തകരായ മുംതാസ് പട്ടേൽ, അംഗിത ഭയാന, ഋതിക ഇഷ, കെസ്‍വിയ ഹാലിത് എന്നിവരാണു പ്രതിഷേധിക്കുന്നത്.
തയ്‌വാന് വൻതോതിൽ ആയുധം വിൽക്കാനുള്ള അമേരിക്കൻ തീരുമാനത്തെ ഉപരോധ ആയുധം കൊണ്ടു നേരിടാൻ ചൈന. ഇതിന്റെ ഭാഗമായി ഒട്ടേറെ യുഎസ് പ്രതിരോധ കമ്പനികൾക്കുമേൽ ചൈന ഉപരോധം പ്രഖ്യാപിച്ചു. തയ്‌വാനിലേക്ക് ആയുധമെത്തിക്കുന്ന 20 അമേരിക്കൻ കമ്പനികൾക്കാണ് ഉപരോധം ഏർപ്പെടുത്തുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. English Summary:
TODAY\“S RECAP- 27-12-2025: Major events happened on 27-12-2025 |