search

സൂപ്പർലീഗ് കേരള ക്ലബ്ബ് ഓഫിസുകളിൽ എസ്‌ജിഎസ്‌ടി റെയ്ഡ്; അനാവശ്യ പരിശോധനയെന്ന് ആക്ഷേപം, സർക്കാരിനു പരാതി നൽകും

LHC0088 2025-12-29 02:55:02 views 506
  



കോഴിക്കോട്∙ സൂപ്പർലീഗ് കേരളയിലെ ക്ലബ്ബുകളുടെ ഓഫിസുകളിൽ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്. വിദേശ താരങ്ങളുടെ പ്രതിഫലത്തിനുള്ള ജിഎസ്ടി അടച്ചില്ലെന്നാരോപിച്ചാണ് പരിശോധന. ഐപിഎൽ അടക്കമുള്ള കായികമത്സരങ്ങളിൽ വിദേശതാരങ്ങൾക്ക് ജിഎസ്ടി അടയ്ക്കേണ്ടതില്ലെന്ന നിയമോപദേശം നിലനിൽക്കെ ഉദ്യോഗസ്ഥർ അനാവശ്യമായി പരിശോധന നടത്തിയെന്ന ആരോപണം ഉയരുന്നുണ്ട്. കേരളത്തിലെ ഫുട്ബോളിന് പുത്തനുണർവ് വരുന്ന കാലഘട്ടത്തിൽ കായികമേഖലയിലെ ക്ലബ്ബുകൾക്കുനേരെയുള്ള ഇത്തരം നടപടികൾ തിരിച്ചടിയാവുമെന്നാണ് ആശങ്ക. ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയുമായും ക്ലബ് ഉടമകൾ ഈയാഴ്ച ചർച്ച നടത്തും.

  • Also Read ഉസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിൽ? അവകാശവാദവുമായി ബംഗ്ലദേശ്, നിഷേധിച്ച് അധികൃതർ   


സൂപ്പർലീഗ് കേരളയിലെ ആറ് ക്ലബ്ബുകളിലെ ഓഫിസുകളിലും ഉദ്യോഗസ്ഥർ ക്രിസ്മസിനു തൊട്ടുമുൻപാണ് പരിശോധന നടത്തിയത്. ഐപിഎല്ലും ഐഎസ്എല്ലുമടക്കമുള്ള കായികലീഗുകളിൽ വിദേശതാരങ്ങളെ ജോലിക്കാരായാണ് കണക്കാക്കുന്നതെന്നും ഇവരുടെ പ്രതിഫലത്തിനു ജിഎസ്ടി നൽകേണ്ടതില്ലെന്നും ക്ലബ്ബുകൾക്കു മുൻപുതന്നെ നിയമോപദേശം ലഭിച്ചതാണ്. പക്ഷേ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ ക്ലബ്ബുകളുടെ ഓഫിസ് ജീവനക്കാരെ പകൽമുഴുവൻ തടഞ്ഞുവയ്ക്കുകയും ഫയലുകൾ ബലമായി പിടിച്ചെടുക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് സൂപ്പർലീഗ് കേരളയിലെ ക്ലബ്ബുകൾ സർക്കാരിനു പരാതി നൽകാൻ ഒരുങ്ങുകയാണ്.

  • Also Read റോഡിനെയും കുളത്തെയും വേർതിരിച്ച് കനാൽ, 6 വയസ്സുകാരന് ചാടിക്കടക്കാനാകില്ല; സുഹാൻ എങ്ങനെ കുളത്തിലെത്തി? ദുരൂഹത   


സംസ്ഥാനത്തെ വൻകിട കമ്പനി ഉടമകളും വ്യവസായികളും വ്യാപാരികളുമടക്കമുള്ളവരാണ് ആറു ക്ലബ്ബുകളുടെയും ഉടമസ്ഥർ. ചലച്ചിത്രതാരങ്ങളും ഓരോ ക്ലബ്ബുമായും സഹകരിക്കുന്നുണ്ട്. നിലവിൽ ഓരോ ക്ലബ്ബും ഒരു സീസണിൽ എട്ടു മുതൽ പത്തു കോടി രൂപവരെയാണ് മുടക്കുന്നത്. പരമാവധി ഒന്നരക്കോടി രൂപയാണ് സ്പോൺസർഷിപ്പ് വഴി വരുന്നത്. ടിക്കറ്റ് വിൽപനയടക്കമുള്ള വരുമാനത്തിലൂടെ ഫുട്ബോൾ ക്ലബ്ബുകൾക്ക് ലാഭം കണ്ടെത്താവുന്ന സ്ഥിതി വികസിച്ചുവരുന്നേയുള്ളൂ. ഇതിനിടെ നടത്തിയ റെയ്ഡ് ലീഗിന്റെ നടത്തിപ്പിന് തിരിച്ചടിയാവുമെന്നാണ് സൂചന.
    

  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
      

         
    •   
         
    •   
        
       
  • Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കാലിക്കറ്റ് എഫ്സിയടക്കമുള്ള ക്ലബ്ബുകൾ‍ ലഹരിവിരുദ്ധ പരിപാടികളടക്കം സർക്കാരിന്റെ വിവിധ ക്യാംപെയിനുകൾക്ക് സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് വഴി വൻ പ്രചാരണവും പിന്തുണയും നൽകുന്നുമുണ്ട്. കായികമേഖലയുടെ വളർച്ചയ്ക്ക് സംസ്ഥാനസർക്കാർ കൂടുതൽ നടപടികളെടുക്കുമെന്ന പ്രഖ്യാപിത നയത്തിനു വിരുദ്ധമായാണ് ജീവനക്കാരുടെ നടപടി. English Summary:
SGST Raid on Super League Kerala Football Clubs: This action has raised concerns about its impact on the state\“s football development and contradicts the government\“s support for sports.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141380

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com