search

‘എന്തുകൊണ്ട് നമ്മൾ തോറ്റു?’; ‘ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു, ഭരണവിരുദ്ധ വികാരമില്ല’ : സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം

deltin33 2025-12-29 02:55:04 views 872
  



തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ള വിഷയം തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. ഭരണ വിരുദ്ധ വികാരമില്ലെന്നും സമിതി വിലയിരുത്തി. ശബരിമല സ്വർണക്കൊള്ള വിഷയം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായെന്ന് സമിതിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. സർക്കാരിനെതിരെയുള്ള വികാരമായി ഇതു മാറിയിട്ടും തിരിച്ചറിയാനായില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാകുമെന്നായിരുന്നു പല ജില്ലാ കമ്മിറ്റികളുടെയും വിലയിരുത്തൽ. എന്നാൽ, കനത്ത തിരിച്ചടി നേരിട്ടു.  

  • Also Read തദ്ദേശതിരഞ്ഞെടുപ്പ് ഫലം: എന്തുകൊണ്ട് തോറ്റു? ചർച്ചകളിലേക്ക് സിപിഎമ്മും സിപിഐയും   


മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിനെതിരെ നടപടിയില്ലാത്തത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും വിമർശനമുണ്ടായി. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗവും ഇതിനോട് യോജിച്ചു. ഭരണവിരുദ്ധ വികാരം ഉണ്ടായില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ഭരണരംഗത്ത് വിവാദങ്ങളില്ലാത്ത കാലമാണ് കടന്നു പോയത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വീഴ്ചയുണ്ടായി. ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.  

  • Also Read ശിക്ഷ 20 വർഷം കഠിന തടവ്, ജയിലിൽ നിന്ന് മത്സരിച്ചു; സിപിഎം നേതാവിന് ഒരു മാസത്തിനുള്ളിൽ പരോൾ   
English Summary:
CPM State Committee Reviews Election Setback: The state committee acknowledges the issue resonated with the public, overshadowing government achievements. Despite a lack of anti-incumbency sentiment, communication failures contributed to the setback.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1310K

Threads

0

Posts

4010K

Credits

administrator

Credits
400706

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com