പട്ന ∙ മുന്നണികൾ സീറ്റ് വിഭജന ചർച്ച പോലും പൂർത്തിയാക്കാൻ പാടുപെടുമ്പോൾ ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. 243 നിയമസഭാ സീറ്റുകളുള്ള ബിഹാറിൽ 11 പേരുടെ ആദ്യഘട്ട പട്ടികയാണ് എഎപി പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനു തൊട്ടുമുൻപ് ആയിരുന്നു അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം.
- Also Read ബിഹാർ പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് രണ്ടു ഘട്ടം, വോട്ടെണ്ണൽ നവംബർ 14ന്
ബിഹാറിൽ ആദ്യമായാണ് എഎപി രാഷ്ട്രീയ പരീക്ഷണത്തിനു കച്ചമുറുക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജൂലൈയിൽ തന്നെ പാർട്ടി പ്രഖ്യാപിച്ചിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും, ബിഹാർ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളാണ് നേരിട്ട് പ്രഖ്യാപിച്ചത്.
- Also Read കലാപം ‘ചാടിക്കടന്ന’ ലങ്കയുടെ അവസ്ഥയെന്ത്? ബംഗ്ലദേശും ഇന്തൊനീഷ്യയും രക്ഷപ്പെട്ടോ? ജെൻസീ സമരം പ്രഹസനങ്ങളോ പരിഹാരമോ?
പിന്നീട്, മുതിർന്ന എഎപി നേതാവ് സൗരഭ് ഭരദ്വാജും ബിഹാർ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സ്ഥിരീകരിച്ചു. ഡോ മീരാ സിങ്, യോഗി ചൗപാൽ, അമിത് കുമാർ സിങ്, ഭാനു ഭാരതീയ, ശുഭദ യാദവ്, അരുൺ കുമാർ രജക്, ഡോ.പങ്കജ് കുമാർ, അഷ്റഫ് ആലം, അഖിലേഷ് നാരായൺ താക്കൂർ, അശോക് കുമാർ സിങ്, ധരംരാജ് സിങ് എന്നിവരാണ് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച 11 സ്ഥാനാർഥികൾ. English Summary:
AAP Announces Candidates for Bihar Elections: Bihar Assembly Elections witness the Aam Aadmi Party declaring its candidates. The party is contesting independently after being a part of the India alliance for the Lok Sabha elections. |