LHC0088 • 2025-10-7 02:21:05 • views 1271
പൂച്ചാക്കൽ (ആലപ്പുഴ) ∙ ലോട്ടറി അടിച്ച ശരത്തിനും വീട്ടുകാർക്കും അമിതാവേശമില്ല. ആറുമാസം പ്രായമുള്ള ആഗ്നേയ് കൃഷ്ണനെ ക്യാമറക്കണ്ണുകൾ പൊതിയുന്നു. അച്ഛൻ കോടിപതിയായത് അവൻ അറിഞ്ഞിട്ടില്ല. എന്നാൽ ആ കുടുംബം പറയുന്നുണ്ട് ആഗ്നേയന്റെ ഐശ്വര്യമാണെന്ന്. ഓണം ബംബർ നേടിയ തൈക്കാട്ടുശേരി മണിയാതൃക്കൽ നെടുംചിറയിൽ ശരത് എസ്. നായരുടെ ഏക മകനാണ് ആഗ്നേയൻ. 8 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആഗ്നേയൻ എത്തിയത്.
- Also Read ഫോണിൽ ടിക്കറ്റ് നോക്കി ശരത് ഞെട്ടി; ഭാര്യയെ വിളിച്ച് ‘ഭാഗ്യനമ്പർ’ ഉറപ്പിച്ചു: ‘ആരോടും മിണ്ടാതെ വീട്ടിൽ പോയി രണ്ടും മൂന്നും തവണ നോക്കി’
മണിയാതൃക്കൽ കവലയ്ക്ക് പടിഞ്ഞാറാണ് ശരത്തിന്റെ വീട്. ഭാര്യ അപർണ ചേർത്തല കളവംകോടം സ്വദേശിനിയാണ്. ഇൻഫോപാർക്കിലെ ജോലിക്കാരിയായ അപർണ കുഞ്ഞ് ആയതോടെ ജോലി നിർത്തി. ശരത്തിന്റെ അമ്മ രാധാമണി, സഹോദരൻ രജ്ഞിത്ത്. മൂന്നു വർഷം മുൻപ് നിർമിച്ച വീട്ടിലാണ് താമസം. അച്ഛൻ ശശിധരൻ പക്ഷാഘാതം ബാധിച്ചിരിക്കുകയാണ്. വീട് നിർമിച്ചതിന്റെ ബാധ്യതകൾ ഉൾപ്പെടെ തീർക്കണമെന്നാണ് ശരത്തിന്റെ മനസ്സിൽ.
- Also Read കോടിപതി കൊച്ചിയിലല്ല, ആലപ്പുഴയിൽ; ഓണം ബംപർ തുറവൂർ സ്വദേശിക്ക്, ടിക്കറ്റെടുത്തത് നെട്ടൂരിൽനിന്ന്
ശരത് ഇന്നും ജോലിക്കു പോയി
25 കോടിയുടെ ഓണം ബംബർ കൈവശമുണ്ടായിട്ടും ശരത് ഇന്നു രാവിലെയും ജോലിയ്ക്കു പോയി. അവിടെയുണ്ടായിരുന്ന ചുമതലകൾ രാവിലെ നിർവഹിച്ച ശേഷം ബംബറിന്റെ കാര്യം പറയാതെ അവധി പറഞ്ഞ് വീട്ടിലെത്തി ടിക്കറ്റ് എടുത്ത് ബാങ്കിൽ ഏൽപ്പിക്കാൻ പോയി. എറണാകുളം നെട്ടൂരിൽ ബീറ്റ ട്രേഡേഴ്സിൽ കാര്യർ ആൻഡ് ഫോർഡിങ് വിഭാഗത്തിലാണ് (സിഎഫ്എ) ശരത്തിന്റെ ജോലി. നാളെയും ജോലിയ്ക്കു പോകുമെന്ന് ശരത് പറഞ്ഞു.
- Also Read വെളിച്ചെണ്ണ വിൽപനയിൽ നിന്ന് ലോട്ടറിയിലേക്ക് തിരിഞ്ഞത് മാസങ്ങൾക്കു മുൻപ്; ബംപർ ഞെട്ടലിൽ ലതീഷ്, പഴയ കോടിപതി ഒളിവിൽ തന്നെ!
ആ വാർത്ത കേട്ട് നിരാശരായില്ല
ലോട്ടറി കച്ചവടക്കാർ സമീപിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ലോട്ടറി എടുക്കുമെങ്കിലും ഓണം ബംപർ ആദ്യമായിട്ടാണ് എടുത്തത്. ഫലം പ്രഖ്യാപിച്ച സമയത്ത് തന്നെ ടിക്കറ്റ് നമ്പർ വഴി തനിക്കാണ് ലോട്ടറി അടിച്ചതെന്ന് ശരത് മനസിലാക്കി. ജോലി സ്ഥലത്ത് നിന്നും ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. വീട്ടിൽ ടിക്കറ്റ് സൂക്ഷിച്ചു വച്ചിരുന്നത് ഭാര്യ അപർണയായിരുന്നു. ടിക്കറ്റ് നോക്കിയ അപർണ ലോട്ടറി നമ്പർ ഉറപ്പാക്കി. വീട്ടിൽ അമ്മയോടും അനിയനോടും മാത്രമാണ് കാര്യം പറഞ്ഞിരുന്നത്. ഇതിനിടെയാണ് ഒരു സ്ത്രീയ്ക്കാണ് ബംപർ എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. ഈ വാർത്തകൾ കണ്ടെങ്കിലും വീട്ടുകാരുടെ ചങ്കിടിച്ചില്ല. പ്രതീക്ഷിച്ചുമില്ല, നിരാശപ്പെട്ടുമില്ല എന്നാണ് ശരത് പറയുന്നത്.
- Also Read ഓണം ബംപറടിച്ചില്ലേ, ഇതാ 85 കോടിയുടെ ലോട്ടറി; സ്ഥിരം അടിക്കുന്നത് മലയാളികൾക്ക്; എങ്ങനെ കിട്ടും ടിക്കറ്റ്, വിലയെത്ര?
രഹസ്യ വരവിൽ മാനേജർ ഞെട്ടി
എസ്ബിഐയുടെ തൈക്കാട്ടുശ്ശേരി ശാഖയിലായിരുന്നു ശരത്തിന് അക്കൗണ്ട്. എന്നാൽ തൈക്കാട്ടുശ്ശേരി ശാഖ അടുത്തിടെ തുറവൂർ ശാഖയുമായി ലയിച്ചിരുന്നു. ലോട്ടറി അടിച്ച വിവരം രഹസ്യമായി വച്ച ശരത് ഇന്ന് അപ്രതീക്ഷിതമായാണ് ബാങ്കിലേക്ക് ടിക്കറ്റുമായി എത്തിയത്. ശരത് ക്യാബിനിൽ വന്ന് വിവരം പറഞ്ഞതോടെ മാനേജർ സുനിലിനു കൗതുകമായി. ഇവിടെ തന്നെ കൊണ്ടുവന്നതിൽ സന്തേഷമെന്നായിരുന്നു സുനിൽ ശരത്തിനോട് പറഞ്ഞത്. English Summary:
Sarath S Nair and his Family\“s Joy After Winning Onam Bumper: Onam Bumper winner, Sarath, remains humble despite his newfound fortune. He continues to work and plans to use the money to pay off debts and secure his family\“s future. |
|