search
 Forgot password?
 Register now
search

ബിഹാർ പോളിങ് ബൂത്തിലേക്ക്; വൈദ്യശാസ്ത്ര നൊബേൽ മൂന്നു പേർക്ക്: ആ ഭാഗ്യശാലി ശരത്– പ്രധാന വാർത്തകൾ

LHC0088 2025-10-7 02:51:04 views 1270
  



നിയമസഭാ പോരാട്ടത്തിന് കളമൊരുക്കി ബിഹാറിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതും രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് മൂന്നു പേർക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചതും 25 കോടി രൂപയുടെ ഓണം ബംപർ ഭാഗ്യശാലി മറനീക്കി പുറത്തുവന്നതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം:

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആർ.ഗ്യാനേഷ് കുമാർ അറിയിച്ചു. നവംബർ 6നും നവംബർ 11നും. വോട്ടെണ്ണൽ നവംബർ 14ന്.

Read more: https://www.manoramaonline.com/news/latest-news/2025/10/06/bihar-election-date-announcement-results-updates.html

25 കോടിയുടെ ഓണം ബംപർ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ്.നായർ. നെട്ടൂരിൽനിന്നാണു ‌ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി.

Read more: https://www.manoramaonline.com/news/latest-news/2025/10/06/kerala-onam-bumper-winner-reveal-ticket-submits.html

2025ലെ വൈദ്യശാസ്ത്ര നൊബേൽ മൂന്നു പേർക്ക്. മേരി ഇ.ബ്രോങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സഗാഗുച്ചി എന്നിവർക്കാണ് നൊബേൽ ലഭിച്ചത്. രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ.

Read more: https://www.manoramaonline.com/news/latest-news/2025/10/06/the-2025-nobelprize-physiology-or-medicine-has-been-awarded.html

ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി വിഷയത്തിൽ ഉന്നതതല അന്വേഷണം (എസ്ഐടി) പ്രഖ്യാപിച്ച് ഹൈക്കോടതി. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് കേസ് അന്വേഷിക്കുക. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകും.

Read more: https://www.manoramaonline.com/news/latest-news/2025/10/06/high-court-orders-probe-into-sabarimala-gold-plating-issue.html

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നിങ്ങളുടെ രാഷ്ട്രീയ പോരാട്ടത്തിനു കോടതിയെ വേദിയാക്കരുതെന്നും അതു വോട്ടർമാരുടെ മുൻപാകെ നടത്താനും നിർദേശിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്നു രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയത്.

Read more: https://www.manoramaonline.com/news/latest-news/2025/10/06/cmrl-exalogic-deal-supreme-court-rejects-mathew-kuzhalnadan-plea.html English Summary:
Today\“s Recap: Today\“s top headlines including Bihar election dates, Onam Bumper winner, and Nobel Prize in Medicine.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156045

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com