search

‘അമിത ആത്മവിശ്വാസം തോൽവിക്ക് കാരണം; യുഡിഎഫിന്റെയും ബിജെപിയുടെയും കള്ള പ്രചാരവേല വിജയിച്ചില്ല’

LHC0088 2025-12-29 23:54:59 views 684
  



തിരുവനന്തപുരം∙ അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് അപ്രതീക്ഷിത തോൽവിക്ക് കാരണമായതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണു ഗോവിന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും വലിയ പ്രചാരവേല നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം അവർക്ക് ലഭിച്ചില്ലെന്നും ഗോവിന്ദൻ പറഞ്ഞു.  

  • Also Read ശബരിമല സ്വർണക്കൊള്ള: അറസ്റ്റിലായ എൻ.വിജയകുമാർ ജനുവരി 12 വരെ റിമാൻഡിൽ   


‘‘സർക്കാരിന്റെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഒക്ടോബർ 29ലെ മന്ത്രിസഭാ തീരുമാനം വച്ചു വിജയിക്കുമെന്ന അമിതമായ ആത്മവിശ്വാസം പൊതുവിൽ എൽഡിഎഫിനുണ്ടായിരുന്നു. ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് നഗരമേഖലകളിലുണ്ടായ സംഘടനാ ദൗർബല്യം ഈ തിരിച്ചടിക്ക് ഇടയാക്കി. പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങളിലുണ്ടായ ചില വീഴ്ചകളും അതത് മേഖലകളിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ തടസമായി നിൽക്കുന്ന സ്ഥിതിയുണ്ടായി.  

  • Also Read ‘ഒറിജിനൽ ചിത്രങ്ങൾ തന്നെയാണ് പോസ്റ്റ് ചെയ്തത്’: 45 മിനിറ്റ് ചോദ്യം ചെയ്യലിന് ശേഷം സുബ്രഹ്മണ്യൻ   


ശബരിമല പോലുള്ള വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും ശക്തമായ കള്ളപ്രചാരവേല നടത്തിയിരുന്നു. ആ പരിശ്രമം അവർ ഉദ്ദേശിച്ച പോലെ വിജയിച്ചില്ല. കണക്കുകൾ ഇതാണു കാണിക്കുന്നത്. ശബരിമല ഉൾക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റി ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. പണക്കൊഴുപ്പിന്റെ വലിയ സ്വാധീനം യുഡിഎഫും ബിജെപിയും ഉപയോഗിച്ചു. ബിജെപിക്ക് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിച്ചിട്ടും നേരിയ വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. അവരുടെ അവകാശവാദങ്ങൾ പൊളിഞ്ഞു. പാലക്കാട് പോലും കേവലഭൂരിപക്ഷം നേടാനായില്ല. യഥാർഥത്തിൽ ബിജെപിയെ നേരിട്ടതും പ്രതിരോധിച്ചതും എൽഡിഎഫാണ്’’ – ഗോവിന്ദൻ പറഞ്ഞു.

  • Also Read ‘എന്റെ ഇംഗ്ലിഷിലെ വ്യാകരണം തിരയുന്നവരോട് വെറുപ്പില്ല, ഭാഷ തീർച്ചയായും മെച്ചപ്പെടുത്തും’ : വിമർശനങ്ങൾക്ക് റഹീമിന്റെ മറുപടി   

    

  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • 2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
MV Govindan Speaks: MV Govindan addressed the press after the state secretariat meeting to analyze the election results. He cited overconfidence, organizational weakness in urban areas, and local shortcomings as reasons for the LDF\“s unexpected loss.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: h1z1 skin gamble Next threads: fast payout online casino uk
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141863

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com