കീവ് ∙ കിഴക്കൻ യുക്രെയ്നിൽ ഡോണെട്സ്ക് മേഖലയിലെ ഡിബ്രോവ ഗ്രാമം കൂടി പിടിച്ചതായി റഷ്യ അവകാശപ്പെട്ടു. ഡോണെട്സ്കിലെ സ്ലോവിയാൻസ്കിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 5 പേർക്കു പരുക്കേറ്റു. സപൊറീഷ്യയിലെ റഷ്യൻ ആക്രമണത്തിലും ഒരാൾ കൊല്ലപ്പെട്ടു.
- Also Read പുട്ടിന്റെ വസതി ലക്ഷ്യമിട്ട് യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യ; കള്ളമെന്ന് സെലെൻസ്കി
യുക്രെയ്നിൽ കൂടുതൽ മേഖലകൾ പിടിച്ചെടുത്ത് റഷ്യ മുന്നേറുകയാണെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ഡോണെട്സ്ക്, ഖേഴ്സൻ, സാപൊറീഷ്യ എന്നീ മേഖലകൾ റഷ്യയോടു ചേർക്കുകയാണെന്ന് 2022 ൽ പുട്ടിൻ പ്രഖ്യാപിച്ചിരുന്നു. ഘട്ടംഘട്ടമായി ഈ മേഖലകളെല്ലാം പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണെന്നും പുട്ടിൻ അവകാശപ്പെട്ടു. ഈ വർഷം യുക്രെയ്നിലെ 6,460 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യ പിടിച്ചെടുത്തതായി സൈനികമേധാവി ജനറൽ വലെറി ജെറാസിമോവ് അറിയിച്ചു. ഇതിൽ 334 ഗ്രാമങ്ങൾ ഉൾപ്പെടും.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തമ്മിൽ ഫ്ലോറിഡയിൽ നടന്ന ചർച്ച എങ്ങുമെത്താതെ പിരിഞ്ഞതിനു തൊട്ടുപിന്നാലെയാണ് സൈനികവേഷത്തിൽ പുട്ടിൻ കമാൻഡർമാരുടെ യോഗത്തിൽ പങ്കെടുത്തത്.
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
- ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
- താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
MORE PREMIUM STORIES
സമാധാനക്കരാറിലേക്ക് അടുക്കുകയാണെന്ന് സെലെൻസ്കിയുമായുള്ള ചർച്ചയ്ക്കു ശേഷം ട്രംപ് പറഞ്ഞെങ്കിലും തർക്കവിഷയങ്ങൾ പരിഹരിക്കാനുണ്ടെന്നും സൂചിപ്പിച്ചു. ഇപ്പോൾ റഷ്യൻ നിയന്ത്രണത്തിലുള്ള സാപൊറീഷ്യ ആണവനിലയത്തിന്റെ ഭാവിയും, ഡോണെട്സ്കും ലുഹാൻസ്കും ഉൾപ്പെട്ട ഡോൺബാസ് മേഖല വിട്ടുകൊടുക്കുന്നതുമാണ് സമാധാന ഇനിയും തീരുമാനമാകാതെ ശേഷിക്കുന്ന 2 പ്രശ്നങ്ങളെന്ന് സെലെൻസ്കി പറഞ്ഞു.
സമാധാനപദ്ധതിയെക്കുറിച്ച് രാജ്യത്തു ഹിതപരിശോധന നടത്തണമെന്നാണ് യുക്രെയ്ൻ പ്രസിഡന്റിന്റെ നിലപാട്. അതിനായി 60 ദിവസമെങ്കിലും വെടിനിർത്തൽ വേണ്ടിവരും. ഡോൺബാസിന്റെ ചെറിയൊരു ഭാഗം മാത്രമേ ഇപ്പോൾ യുക്രെയ്നിന്റെ കയ്യിലുള്ളൂ. അവിടെനിന്നു കൂടി യുക്രെയ്ൻ സൈന്യം പിന്മാറണമെന്നും അല്ലെങ്കിൽ കൂടുതൽ നഷ്‌ടം സഹിക്കേണ്ടിവരുമെന്നും റഷ്യൻ സർക്കാർ വക്താവ് ദിമിത്രി പെസ്കോവ് മുന്നറിയിപ്പു നൽകി. English Summary:
Ukraine War Update: Trump-Zelenskyy talks inconclusive; Putin says Russia is advancing |