search

കോർപറേഷന്റെ കെട്ടിടങ്ങൾ എത്ര? ഉത്തരമില്ല: വാടകയ്ക്ക് കൊടുത്ത കെട്ടിടങ്ങൾ ‘സ്വകാര്യ ആസ്തിയായി’; ചിലർക്ക് വേണ്ടി വഴിവിട്ട ഇളവുകൾ!

LHC0088 19 min. ago views 952
  



തിരുവനന്തപുരം∙ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ വൻ ക്രമക്കേടെന്നു സൂചന. തുച്ഛമായ തുകയ്ക്കു ലേലം പിടിച്ച ശേഷം വൻ തുകയ്ക്ക് കടമുറികൾ മറുവാടകയ്ക്ക് നൽകുന്നുണ്ടെന്നും ഓരോ വർഷവും പത്തു ശതമാനം വാടക തുക വർധിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നില്ലെന്നും ശാസ്തമംഗലത്തെ കെട്ടിട വിവാദത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

  • Also Read ‘ശബരീനാഥന്റെ കൊമ്പത്തുള്ളവര്‍ പറഞ്ഞാലും ഞാൻ കേള്‍ക്കില്ല; ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി’   


കോർപറേഷനുമായി കരാറിൽ ഏർപ്പെട്ട വ്യക്തി മരിച്ചിട്ടും കെട്ടിടങ്ങൾ കോർപറേഷനു തിരികെ കൈമാറാത്ത സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഗുരുതര പിഴവുകൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ കോർപറേഷൻ വാടകയ്ക്കു നൽകിയിട്ടുള്ള മുഴുവൻ കെട്ടിടങ്ങളുടെയും തറ വിസ്തീർണം ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കാൻ മേയർ വി.വി.രാജേഷ് കോർപറേഷൻ സെക്രട്ടറിക്കു നിർദേശം നൽകി. ധനകാര്യ സ്ഥിരസമിതിയാണ് കടമുറികൾ ഉൾപ്പെടെയുള്ള കോർപറേഷന്റെ ആസ്തികൾക്കു വാടക നിശ്ചയിക്കുന്നത്. ഇതു കൗൺസിൽ അംഗീകരിച്ചശേഷം ലേല നടപടികളിലേക്കു കടക്കുന്നതാണ് രീതി.

  • Also Read വി.കെ. പ്രശാന്ത്– ശ്രീലേഖ അവകാശത്തർക്കം: രേഖകൾ പരിശോധിക്കും, ആവശ്യമായ രേഖകൾ ഇല്ലെങ്കിൽ നോട്ടിസ് നൽകും   


കാട്ടിലെ തടി തേവരുടെ ആന
പാളയം കണ്ണിമേറ മാർക്കറ്റ്, പൂജപ്പുര മൈതാനത്തിനു ചുറ്റുമുള്ളവ തുടങ്ങിയ സ്ഥലങ്ങളിലെ കെട്ടിടങ്ങൾ വർഷങ്ങളായി ചില വ്യക്തികൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ ചില കടകളും തിരുമല ഷോപ്പിങ് കോംപ്ലക്സ്, പേരൂർക്കട ഉൾപ്പെടെയുള്ള മാർക്കറ്റുകൾ എന്നിവിടങ്ങളിലെ കട മുറികളിലും കച്ചവടം നടത്തുന്നത് കോർപറേഷനുമായി കരാറിൽ ഏർപ്പെട്ട വ്യക്തിയല്ലെന്നും കണ്ടെത്തി. കോർപറേഷനു നൽകുന്ന വാടകയുടെ അഞ്ചും ആറും ഇരട്ടി തുകയ്ക്ക് മറു വാടകയ്ക്ക് നൽകിയിരിക്കാനാണു സാധ്യതയെന്നാണ് കണക്കുകൂട്ടൽ.
    

  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കരാർ കാലാവധിക്കിടെ കെട്ടിടം ഉപയോഗിച്ചില്ലെന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാൽ ആ സമയത്തെ വാടക ഒടുക്കുന്നത് ഒഴിവാക്കുന്ന രീതി കോർപറേഷനിലുണ്ട്. ഇതിന്റെ മറവിൽ കെട്ടിടങ്ങളും പാർക്കിങ് സ്ഥലങ്ങളും ലേലത്തിൽ പിടിച്ച ചിലർക്ക് വ്യാപകമായി ഇളവു നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്.

  • Also Read എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, പുതിയ പ്രസിഡന്റ് കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; അടുത്ത യുദ്ധം ഈ രാജ്യത്തോ?   


ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസ് പ്രവർത്തിക്കുന്ന ശാസ്തമംഗലത്തെ കെട്ടിടത്തെ ചൊല്ലി എംഎൽഎയും കൗൺസിലറും ഉടക്കിയ സാഹചര്യത്തിലാണ് മുഴുവൻ കെട്ടിടങ്ങളുടെ തൽസ്ഥിതി അറിയാൻ പരിശോധന നടത്തിയത്. എത്ര കെട്ടിടങ്ങൾ കോർപറേഷന്റെ ഉടമസ്ഥതയിലുണ്ടെന്ന വ്യക്തമായ കണക്കു പോലും എൻജിനീയറിങ്, റവന്യു, ആരോഗ്യ വിഭാഗങ്ങളിൽ ഇല്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് മുഴുവൻ രേഖകളും പരിശോധിക്കാൻ മേയർ നിർദേശം നൽകിയത്. English Summary:
Irregularities in Trivandrum Corporation Building Rentals Uncovered: significant issues related to renting corporation-owned buildings, including discrepancies in rent collection and potential misuse of properties. An investigation has been launched to gather detailed information on all rented buildings to address these concerns.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: lets gamble try merging Next threads: oink country love slot
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142210

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com