search

ഇ-ബസുകളുടെ ‘ഡബിൾ ബെൽ’: കടുപ്പിച്ച് മേയർ രാജേഷ്, പരിഹസിച്ച് മന്ത്രി ശിവൻകുട്ടി; നിയന്ത്രണം ആരുടെ കൈയിൽ?

LHC0088 2025-12-30 18:55:03 views 840
  



തിരുവനന്തപുരം∙ കോര്‍പറേഷന്‍ ബിജെപി പിടിച്ചതിനു പിന്നാലെ ആര്‍.ശ്രീലേഖയും വി.എസ്.പ്രശാന്തും തമ്മിലുണ്ടായ ഓഫിസ് തര്‍ക്കത്തിനു ശേഷം മേയര്‍-കെഎസ്ആര്‍ടിസി തര്‍ക്കവും ചൂടുപിടിക്കുന്നു. ഇ-ബസുകള്‍ ഇതിലേ ഓടിയാല്‍ മതിയെന്ന് ബിജെപി നിയന്ത്രിക്കുന്ന കോര്‍പറേഷന്‍ കൗണ്‍സിലും മേയറും തീരുമാനിച്ചാല്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറും കെഎസ്ആര്‍ടിസിയും വെട്ടിലാകും. 113 ഇലക്ട്രിക് ബസുകള്‍ കിട്ടിയതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനം കൂടിയിരുന്നു. ഇപ്പോഴുയര്‍ന്ന വിവാദത്തിന്റെ പേരില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഡബിള്‍ ബെല്ലടിച്ച് ബസുകള്‍ ഏറ്റെടുത്ത് മുംബൈ, ബെംഗളൂരു മാതൃകയില്‍ നഗരത്തിനുള്ളില്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചാല്‍ കെഎസ്ആര്‍ടിസിക്കു തിരിച്ചടിയാകും.  

  • Also Read രാജീവ് ചന്ദ്രശേഖർ നിശ്ചയിച്ചത് ശ്രീലേഖയെ; ആർഎസ്എസ് ഇടപെട്ടു, അമിത് ഷായെ അറിയിച്ചു: രാജേഷ് മേയറായി   


നഗരത്തിലെ വായുമലിനീകരണം കുറയ്ക്കാന്‍ സ്മാര്‍ട് സിറ്റി ഫണ്ട് ഉപയോഗിച്ച് കെഎസ്ആര്‍ടിസിക്ക് കോര്‍പറേഷന്‍ വാങ്ങി നല്‍കിയ ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ തന്നെ ഓടിയാല്‍ മതിയെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് മേയര്‍ വി.വി.രാജേഷ്. കോര്‍പ്പറേഷന്‍ വാങ്ങി നല്‍കിയ 113 ബസുകളില്‍ നല്ലാരു ഭാഗവും സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലുമാണ് ഓടിക്കുന്നതെന്ന് മേയര്‍ കുറ്റപ്പെടുത്തി. ഇ-ബസുകള്‍ ഇത്രയും നാള്‍ ഓടിയതില്‍ കരാര്‍ പ്രകാരം കോര്‍പ്പറേഷനു ലഭിക്കേണ്ട ലാഭവിഹിതം കെഎസ്ആര്‍ടിസി നല്‍കിയിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും വി.വി.രാജേഷ് പറഞ്ഞു. രാഷ്ട്രീയ സമ്മര്‍ദങ്ങളുടെ പേരിലാണ് ബസുകള്‍ മറ്റിടങ്ങളില്‍ ഓടിക്കുന്നത്. മുന്‍ നിശ്ചയിച്ച റൂട്ടുകളിലാണോ ബസുകള്‍ ഓടുന്നതെന്ന് ഉടന്‍ പരിശോധിക്കും. അല്ലെങ്കില്‍ നടപടി എടുക്കും. കെഎസ്ആര്‍ടിസിക്കു ലാഭമുണ്ടാകുന്നതു നല്ല കാര്യമാണ്. പക്ഷേ, നഗരത്തിലെ ജനങ്ങള്‍ക്കു കിട്ടേണ്ട സൗകര്യം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ കഴിയില്ല. ഒരു സിസ്റ്റം തീരുമാനിച്ച കാര്യങ്ങള്‍ ഒന്നോ രണ്ടോ വ്യക്തികള്‍ ചേര്‍ന്നു ലംഘിക്കാന്‍ ശ്രമിച്ചാല്‍ അതു തടയുമെന്നും മേയര്‍ വി.വി.രാജേഷ് പറഞ്ഞു. അതേസമയം, മേയറെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തി. ‘പുത്തനച്ചി പുരപ്പുറം തൂക്കും’ എന്ന പഴമൊഴിയാണ് ഇതിനുള്ള മറുപടിയെന്ന് മന്ത്രി പറഞ്ഞു.

  • Also Read മണിക്കൂറുകൾ വരെ നീണ്ട സസ്പെൻസ്: മാരത്തൺ ചർച്ചകൾക്കൊടുവിൽ...പ്രവർത്തകരുടെ ’വി.വി’ തലസ്ഥാനത്തിന്റെ മേയർ   


പല ബസുകളും ജിപിഎസ് പരിധിക്കു പുറത്ത്

നഗരത്തിലെ യാത്രാ ക്ലേശം പരിഹരിക്കുക, മലിനീകരണ തോത് കുറച്ച് കാര്‍ബണ്‍ ന്യൂട്രല്‍ നഗരമാക്കി തലസ്ഥാനത്തെ മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ നൂറു കോടിയിലേറെ മുടക്കി വാങ്ങിയ 113 ഇലക്ട്രിക് ബസുകളില്‍ 33 എണ്ണം ജിപിഎസ് പരിധിക്കു പുറത്തായത് കഴിഞ്ഞ വര്‍ഷം തന്നെ ചര്‍ച്ചയായിരുന്നു. ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ (ഐ3സി) 33 ബസുകളുടെ റൂട്ട് കാണാനില്ലെന്ന് കോര്‍പറേഷന്‍ കെഎസ്ആര്‍ടിസിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. നഗരത്തില്‍ ഓടേണ്ട ബസുകളില്‍ ഒരെണ്ണം കൊല്ലത്തിനു സര്‍വീസ് നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. വരുമാനം പങ്കുവയ്ക്കുന്നതിലും റൂട്ട് നിശ്ചയിക്കുന്നതിലും പങ്കാളിത്തം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയുമായി കോര്‍പറേഷന്‍ പല തവണ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
    

  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഡബിള്‍ ഡക്കറുകള്‍ ഉള്‍പ്പെടെ 115 ഇലക്ട്രിക് ബസുകളാണ് കോര്‍പറേഷന്‍ വാങ്ങി നല്‍കിയത്. ഇതില്‍ 80 ബസുകളില്‍ ഘടിപ്പിച്ചിട്ടുള്ള സിഗ്‌നലുകള്‍ കോര്‍പറേഷന്‍ ആസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ സെന്ററില്‍ ലഭ്യമായിരുന്നു. ബാക്കിയുള്ളവ പരിധിക്ക് പുറത്തായിരുന്നു. സ്മാര്‍ട് സിറ്റിയും കോര്‍പ്പറേഷനും കെഎസ്ആര്‍ടിസിയും തമ്മിലുള്ള കരാര്‍ പ്രകാരമാണ് ബസുകള്‍ ഓടിക്കുന്നത്. തിരക്കേറിയ സമയത്ത് നഗര പരിധിക്കുള്ളിലും തിരക്കില്ലാത്ത സമയത്ത് പുറത്തേക്കും സര്‍വീസ് നടത്താമെന്നാണ് കെഎസ്ആര്‍ടിസിയുമായുള്ള കരാര്‍. എന്നാല്‍ ഇതു ലംഘിച്ച് മറ്റു ജില്ലകളിലേക്കുള്‍പ്പെടെ സര്‍വീസ് നടത്തുന്ന ബസുകളിലെ ജിപിഎസ് പ്രവര്‍ത്തിക്കാത്തതെന്ന സംശയം ആണ് ഉയര്‍ന്നത്. എല്ലാ ബസുകളുടെയും ജിപിഎസ് സംവിധാനം പരിശോധിക്കാമെന്ന് കെഎസ്ആര്‍ടിസി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതു പാലിക്കപ്പെടാതിരുന്നതാണ് ഇപ്പോള്‍ വിവാദം വീണ്ടും പൊട്ടിപ്പുറപ്പെടാന്‍ കാരണം.

  • Also Read ‘മേയർ ആകാൻ പോവുകയാണ്...; ആവട്ടെ, അഭിനന്ദനങ്ങൾ’; മുഖ്യമന്ത്രി വി.വി.രാജേഷിനെ നേരിട്ടു വിളിച്ചോ? നടന്നതിങ്ങനെ   


കെഎസ്ആര്‍ടിസിയുടെ നഷ്ടവാദവും പൊളിയും

ബസുകള്‍ നഷ്ടത്തില്‍ ഓടിക്കാനാകില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം. തലസ്ഥാനത്തേക്കുള്ള യാത്രക്കാരെ കൊണ്ടുവരാനാണ് പുറത്തേക്ക് സര്‍വീസ് നീട്ടിയതെന്നും കെഎസ്ആര്‍ടിസി പറയുന്നു. നഗരസഭ പരിധിക്കുള്ളില്‍ സര്‍വീസ് അവസാനിപ്പിച്ചാല്‍ ബസ് ചാര്‍ജ് ചെയ്യാനുള്ള സൗകര്യമില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ ബസുകള്‍ക്ക് മൂലധനച്ചെലവായി ഒരു പൈസ പോലും കെഎസ്ആര്‍ടിസി മുടക്കിയിട്ടില്ലെന്നും ഇന്ധനചെലവ് വരുന്നില്ലെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. ബസുകള്‍ നഗരത്തിലേക്കു തിരിച്ചുകൊണ്ടുവന്നില്ലെങ്കില്‍ ഈ ബസുകള്‍ തിരിച്ചെടുത്ത് കോര്‍പറേഷന്‍ തന്നെ മുംബൈ, ബെംഗളൂരു മാതൃകയില്‍ സര്‍വീസ് നടത്തുന്നതിനെക്കുറിച്ചും ആലോചന ഉയര്‍ന്നിരുന്നു. ഗതാഗത മന്ത്രിയായി കെ.ബി.ഗണേഷ്‌കുമാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് ചില ബസുകള്‍ തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയില്‍ സര്‍വീസ് നടത്താന്‍ ഉപയോഗിച്ചത്. ഇതോടെ നഗരത്തിലെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയത് സ്ഥിരം യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു. English Summary:
Electric Bus Dispute Heats Up in Thiruvananthapuram: Electric bus dispute intensifies between Thiruvananthapuram Corporation and KSRTC over route violations. The corporation threatens to reclaim the buses for city-only service due to alleged breaches in the agreement, sparking a political row and concerns over public transport convenience.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142267

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com