കണ്ണൂർ ∙ ധർമടം മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.കെ.നാരായണൻ (77) കുഴഞ്ഞുവീണു മരിച്ചു. പെരളശ്ശേരി മുണ്ടലൂർ ന്യൂ എൽപി സ്കൂളിലെ ക്യാംപിൽ കുട്ടികൾക്ക് പ്രാദേശിക ചരിത്രത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 2011ൽ എംഎൽഎ ആയ നാരായണൻ പിന്നീട് പിണറായി വിജയനു വേണ്ടി ധർമടം മണ്ഡലം വിട്ടുനൽകുകയായിരുന്നു.
Also Read ചോദ്യം ചെയ്യൽ കടകംപള്ളിയിൽ നിൽക്കുമോ? പത്മകുമാറിനും വാസുവിനും എതിരെ നടപടി എടുക്കാൻ ഭയമോ? ‘കടകം മറിഞ്ഞ് മറിഞ്ഞ്’ സിപിഎം
ദാരിദ്ര്യം കാരണം നാരായണന് അഞ്ചാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. തുടർന്നു പെരളശ്ശേരി ഹൈസ്കൂളിനടുത്തുള്ള സാധു ബീഡി കമ്പനിയിൽ 1959ൽ തൊഴിലാളിയായി ചേർന്നു. ജോലിയോടൊപ്പം വായന എന്നതായിരുന്നു നാരായണന്റെ രീതി. കമ്പനിയിൽ അറുപതോളം തൊഴിലാളികളുണ്ടായിരുന്നു. അവർക്കായി ഉച്ചത്തിൽ വായിച്ചു കൊടുക്കും. പത്രങ്ങളും ആനുകാലികങ്ങളും നോവലുകളും കവിതകളുമെല്ലാം വായനയിൽ ഉൾപ്പെട്ടു. 1981ൽ സിപിഎമ്മിന്റെ നിർദേശ പ്രകാരം ബീഡി കമ്പനിയിലെ പണി മതിയാക്കി സജീവ പാർട്ടി പ്രവർത്തനത്തിൽ ഏർപ്പെട്ടു. ധർമടം എംഎൽഎ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എകെജി ആശുപത്രി പ്രസിഡന്റ് തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ചു. 29 വർഷം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.
Also Read ‘ചെറിയൊരിടം, ടൺ കണക്കിന് മാലിന്യം; ആത്മാർഥതയുള്ള ജനസേവകയ്ക്ക് ഇവിടെയും..’: ഒടുവിൽ ഓഫിസ് തുറന്ന് ശ്രീലേഖ
ഒട്ടേറെ സ്‌ഥാപനങ്ങളുടെ അമരക്കാരനായും മികച്ച പ്രകടനം കാഴ്‌ചവച്ച നാരായണൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. പറശിനിക്കടവ് വിസ്‌മയ പാർക്ക് ചെയർമാനുമായിരുന്നു. സമരങ്ങളിൽ പങ്കെടുത്ത് പല തവണ പൊലീസ് മർദനത്തിനിരയായി. മകൻ സുനീഷ് പെരളശ്ശേരി പഞ്ചായത്തിലെ പുതിയ പ്രസിഡന്റാണ്.
ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
CPM leader K K Narayanan dies: Former MLA KK Narayanan passed away while taking class to students. He was a prominent CPM leader and former MLA of Dharmadam constituency, known for his contributions to Kerala politics and social work.