search

ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു; രണ്ടാഴ്ചയ്ക്കിടയിലെ മൂന്നാമത്തെ സംഭവം

LHC0088 Yesterday 22:54 views 370
  



ധാക്ക∙ സംഘർഷ സാഹചര്യം തുടരുന്ന ബംഗ്ലദേശിൽ വീണ്ടും ഒരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടു. മൈമെൻസിങ് ജില്ലയിലെ തുണി ഫാക്ടറിയിൽ സുരക്ഷാ ജീവനക്കാരനായ ബജേന്ദ്ര ബിശ്വാസ് (42) എന്നയാളാണ് സഹപ്രവർത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു യുവാവാണ് ഇയാൾ. ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ഇന്ത്യയുൾപ്പെടെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിക്കെയാണ് വീണ്ടും കൊലപാതകം.  

  • Also Read 45 ദിവസം പിന്നിട്ട് ബ്രിട്ടനിലെ വിവിധ ജയിലുകളിലെ നിരാഹാരം; ആക്ടിവിസ്റ്റുകളുടെ ആരോഗ്യനിലയിൽ ആശങ്ക   


ബലൂക്കയിൽ ലബിബ് ഗ്രൂപ്പിന് കീഴിലെ സുൽത്താന സ്വെറ്റർ ലിമിറ്റഡിലെ സുരക്ഷാ ജീവനക്കാരനാണ് കൊല്ലപ്പെട്ട ബജേന്ദ്ര ബിശ്വാസ്. സഹപ്രവർത്തകൻ നോമൻ മിയയെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗ്ലദേശ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ‘അൻസാർ സേന’യിലെ അംഗമാണ് ഇയാൾ. സർക്കാർ ഓഫിസുകൾ, ഫാക്ടറികൾ, വ്യാവസായിക യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് കാവൽ നിൽക്കുന്നത് ഉൾപ്പെടെയുള്ള ആഭ്യന്തര സുരക്ഷാ പ്രവർത്തനങ്ങൾക്കായാണ് അൻസാർ സേനാംഗങ്ങളെ വിന്യസിക്കുന്നത്. ഇവർക്ക് ആയുധങ്ങളും നൽകാറുണ്ട്.

ഇരുവരും സുരക്ഷാ ചുമതലയിലുള്ളപ്പോഴാണ് കൊലപാതകമെന്ന് ദൃക്സാക്ഷികൾ പറയുന്നു. നോമൻ മിയ, ബിശ്വാസിന് നേരെ തോക്കു ചൂണ്ടിയത് തമാശക്കാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വെടിപൊട്ടുകയും ബിശ്വാസ് വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  
    

  • ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
      

         
    •   
         
    •   
        
       
  • സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഡിസംബർ 18ന് അമൃത് മൊണ്ഡൽ (30) എന്ന യുവാവിനെ രാജ്ബാരി ഗ്രാമത്തിൽ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ക്രിമിനൽ ഗാങ്ങിന്റെ നേതാവാണെന്ന് ആരോപിച്ചായിരുന്നു മർദനം. അതിന് ഒരാഴ്ച മുൻപ് ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ ജനക്കൂട്ടം മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തിയിരുന്നു. കൊലപ്പെടുത്തിയ ശേഷം ശരീരം ഒരു മരത്തിൽ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു. ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ വലിയ ചർച്ചയാകുന്നതിനിടെയാണ് വീണ്ടും കൊലപാതകം. English Summary:
Bangladesh Unrest: Hindu man was killed in Bangladesh, marking the third such incident in two weeks amid concerns about minority safety.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142595

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com