ഉദയ്പൂർ ∙ യുപിയിൽ ട്രാഫിക് എഎസ്‌ഐയുടെ മൃതദേഹം അദ്ദേഹത്തിന്റെ വസതിയിൽ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എഎസ്‌ഐ രാകേഷ് മീണ കഴിഞ്ഞ 21 മുതൽ ജോലിക്ക് ഹാജരായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും മക്കളും കോട്പുത്‌ലിയിലെ തറവാട്ടു വീട്ടിലേക്ക് പോയതിനാൽ ഉദയ്പൂരിലെ സവിനയിലുള്ള വീട്ടിൽ അദ്ദേഹം തനിച്ചായിരുന്നു.
- Also Read യെമനിലെ മുകല്ല തുറമുഖത്ത് ബോംബിട്ട് സൗദി; ആക്രമണം ഫുജൈറയിൽ നിന്നെത്തിയ യുഎഇയുടെ കപ്പലുകൾ ലക്ഷ്യമിട്ട്
മീണയുടെ ഭാര്യ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി അദ്ദേഹത്തെ പലതവണ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ പ്രതികരണം ലഭിക്കാതെ വന്നപ്പോൾ, അയൽക്കാരനോട് വിവരം തിരക്കാൻ ആവശ്യപ്പെട്ടു. അയൽവാസി വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന്, പുകയുടെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വാതിൽ തകർത്ത് അകത്തുകടന്ന പൊലീസ് സംഘം, പൂർണ്ണമായും കത്തിനശിച്ച കട്ടിലിൽ മീണയുടെ ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ മുറിയിൽ മാത്രമാണ് തീ പടർന്നതെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
- ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
- സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
Mysterious Fire in Udaipur: Body of Traffic ASI found partially charred at residence in UP; Bed was found burnt out |