LHC0088 • Half hour(s) ago • views 229
വർക്കല ∙ ഇന്ത്യൻ സംസ്‌കാരത്തെ ഏകാത്മകമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മനുഷ്യന്റെ യുക്തിചിന്തയെയും സ്വാതന്ത്ര്യ ദാഹത്തെയും ചങ്ങലയ്ക്കിടുകയാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആരും ആരുടെമേലും അധികാര പ്രയോഗം നടത്താത്ത, സ്വച്ഛന്ദമായ സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശമാണ് ശ്രീനാരായണ ഗുരു നൽകിയതെന്നും അദ്ദേഹത്തിന്റെ പാതയിലൂടെയാണ് കേരള സർക്കാരും മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 93 ാമത് ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായുള്ള തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
- Also Read ‘ഗുരുദേവൻ ലക്ഷ്യമിട്ടത് സമൂഹത്തിന്റെ ഉദ്ധാരണം’; ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി
കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക ജീവിതത്തിനു നിത്യപ്രചോദനമാണ് ശിവഗിരി തീർഥാടനമെന്നും സർവമത ദർശന സമന്വയം എന്ന ശ്രീനാരായണ ഗുരുവിന്റെ പാതയിലൂടെയാണ് കേരള സർക്കാരും മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നുവർഷം കൂടി കഴിയുമ്പോൾ ശ്രീനാരായണ ഗുരു സമാധിയുടെ ശതാബ്ദിയാണ്. മനുഷ്യസംസ്‌കാരത്തിന്റെ വളർച്ചയുടെ പടവുകളിൽ ഗുരു സന്നിവേശിപ്പിച്ച ദർശനമാഹാത്മ്യം സംഭവിച്ചിട്ട് ഒരു നൂറ്റാണ്ടോളമാവുകയാണ്. നമ്മുടെ നാട്ടിൽ നടമാടിയിരുന്ന ആശാസ്യമല്ലാത്ത പ്രവണതകൾക്ക് എതിരെയാണ് ഗുരു പ്രവർത്തിച്ചത്. ഇത്തരം അനുഭവ സാക്ഷ്യത്തിൽ നിന്നാണ് ഒട്ടേറെ കൃതികൾ രചിച്ചത്. അരുവിപ്പുറത്തെ പ്രതിഷ്ഠയിൽ പറഞ്ഞ \“സോദരത്വേന\“ എന്ന ആശയം പല രൂപങ്ങളിൽ ഗുരുവിന്റെ എല്ലാ കൃതികളുടെയും അന്തർധാരയായി പ്രവഹിച്ചു.
ജാതിഭേദമില്ലാതെ, മതദ്വേഷമില്ലാതെ, സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനത്തെയാണ് ഗുരു സ്വപ്നം കണ്ടത്. ആരും ആരുടെമേലും അധികാര പ്രയോഗം നടത്താത്ത, സ്വച്ഛന്ദമായ സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശമാണ് നൽകിയത്. ജാതിയേ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കാനായിരുന്നു ഗുരു ശ്രമിച്ചത്. \“നമുക്കു ജാതിയില്ല\“ എന്ന ഗുരുവിന്റെ പ്രഖ്യാപനത്തെ മനസ്സിലാക്കിയാൽ, അത് ഇന്നത്തെ ദേശ, കാല പരിസ്ഥിതിയിൽ ഏറ്റവും പ്രസക്തമായിരിക്കും. ഗുരുദേവ ദർശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ട്.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
ഇന്ത്യൻ സംസ്‌കാരത്തെ ഏകാത്മകമായി അവതരിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. മനുഷ്യന്റെ യുക്തിചിന്തയെയും സ്വാതന്ത്ര്യ ദാഹത്തെയും ചങ്ങലയ്ക്കിടുകയാണ് അവരുടെ ലക്ഷ്യം. ശിവഗിരി തീർഥാടനം ഒരു സർവമത ദർശന സമന്വയത്തിന്റെ തീർഥാടനമായിരിക്കണം എന്നാണ് ഗുരു പറഞ്ഞത്. ഗുരുവിന്റെ പാതയിലൂടെയാണ് കേരള സർക്കാരും മുന്നോട്ടുപോകുന്നത്. 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ കേരള ജനതയെ ഒന്നാകെ പുരോഗതിയിലേക്കു കൊണ്ടുപോവുകയെന്ന ലക്ഷ്യംവച്ചു പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതി.
- Also Read പുതുവത്സരാഘോഷം: വർക്കല ബീച്ച് ഒരുങ്ങി; സുരക്ഷാ–പാർക്കിങ് ക്രമീകരണങ്ങൾ പൂർത്തിയാക്കി
അധികാരം കയ്യിലുള്ള പലരും അശാസ്ത്രീയവും അസംബന്ധജടിലവുമായ കാര്യങ്ങള്‍ പഠിപ്പിച്ച് കുട്ടികളെ നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്കു കൊണ്ടുപോകുമ്പോഴാണ്, കേരളം പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു പരമപ്രാധാന്യം നല്‍കുന്നതെന്നതും കാണണം. സ്‌കൂൾ വരാന്തയിലേക്കുപോലും എത്തിനോക്കാൻ ഒരു കാലത്തു കഴിയാതിരുന്ന സാധാരണക്കാരുടെ മക്കൾ ഇന്ന് ഹൈടെക് ക്ലാസ് മുറികളിലിരുന്നാണ് പഠിക്കുന്നത്. കിഫ്ബിയുടെ പിന്തുണയിൽ ഇതിനകം കേരളത്തിൽ 50,000 ത്തിലേറെ ഹൈടെക് ക്ലാസ്‍മുറികൾ പണികഴിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിശിഷ്ടാതിഥിയായിരുന്നു. സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ.വാസവൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ് എംപി, വി.ജോയ് എംഎൽഎ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഗോകുലം ഗോപാലൻ, ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. English Summary:
Chief Minister Pinarayi Vijayan inaugurates Sivagiri Theerthadana conference in Sivagiri. He said the Sivagiri Theerthadanam continues to inspire Kerala’s social and cultural life and reflects Sree Narayana Guru’s vision of interfaith harmony. He recalled Guru’s struggle against social evils and his message of fraternity beyond caste and religion, stressing its relevance in the present context. The Chief Minister said the LDF government has been following this path since 2016 through development-focused policies, especially the protection of public education. |
|