deltin33 • 2025-10-7 08:50:54 • views 1274
ബെംഗളൂരു∙ ഭിന്നശേഷിക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം അത് അപകടമാണെന്ന് ചിത്രീകരിച്ച് 5.25 കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുത്ത കേസിൽ ആറ് പേരെ പൊലീസ് അറസ്റ്റു ചെയ്തു. കർണാടക ഹൊസപേട്ടയിലെ കൗൾപേട്ട് സ്വദേശിയായ ഗംഗാധറാണ് കൊലപ്പെട്ടത്. ആറംഗ സംഘം ആയുധങ്ങൾ ഉപയോഗിച്ച് ഗംഗാധറിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
- Also Read രാകേഷ് കിഷോറിനെ വിട്ടയച്ചു, ചെരിപ്പുകളും രേഖകളും കൈമാറി; നടപടി ചീഫ് ജസ്റ്റിസിന്റെ നിർദേശത്തെ തുടർന്ന്
പിന്നീട് വാടകയ്ക്കെടുത്ത ഒരു ഇരുചക്ര വാഹനത്തിൽ മൃതദേഹം വച്ചതിനുശേഷം, അപകടമാണെന്ന് വരുത്തി തീർക്കാനായി ഇരുചക്രവാഹനത്തിലേക്ക് ഇവരുടെ കാർ ഇടിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ ബാങ്ക് ജീവനക്കാരന്റെ സഹായത്തോടെ സംഘം ഗംഗാധരന്റെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തു. പിന്നീട് വ്യാജ നോമിനി വിവരങ്ങൾ നൽകി 5.25 കോടി ഇൻഷുറസ് തുക സംഘം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. English Summary:
Insurance fraud case: A gang of six has been arrested for murdering a differently-abled man and staging it as an accident to claim ₹5.25 crore in insurance money. The crime involved meticulous planning, including opening a bank account in the victim\“s name and creating false nominee information. |
|