search

ഡയാലിസിസിനിടെ വിറയലും ഛര്‍ദിയും; ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അണുബാധയെന്ന് ആരോപണം, രണ്ടു പേർ മരിച്ചു

cy520520 Half hour(s) ago views 818
  



ഹരിപ്പാട് ∙ ഡിസംബർ 29ന് ഗവ.താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും ഉണ്ടായത് 6 പേർക്ക്. രാവിലെ ഡയാലിസിസ് ചെയ്യുന്നതിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായ 4 പേരിൽ രണ്ടു പേരാണ് മരിച്ചത്. ഇതേ ദിവസം ഉച്ചയ്ക്കു ശേഷം ഡയാലിസിസ് നടത്തിയ 2 പേർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരിശോധനയിൽ കണ്ടെത്തി.

  • Also Read വിവാഹം നിശ്ചയിച്ചിരിക്കെ മരണം; പക്ഷേ ഡോ.‌ അശ്വിൻ മടങ്ങിയത് 3 പേർക്ക് പുതുജീവൻ നൽകി   


ഒരേ സമയം 7 പേർക്കു ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്. 29ന് രാവിലത്തെ ഷിഫ്റ്റിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയുമുണ്ടായ മൂന്നു പേരെയാണു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തത്. ഇതിൽ കായംകുളം പുതുക്കാട് വടക്കതിൽ മജീദിനെയും മറ്റൊരു രോഗിയെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ഐസിയു ബെഡ് ഇല്ലാത്തതിനാൽ വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹവും മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ മജീദുമാണ് മരിച്ചത്. മജീദ് 30ന് രാത്രിയും രാമചന്ദ്രൻ ഇന്നലെ രാവിലെയും മരിച്ചു. മറ്റൊരാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.

  • Also Read ‘ഇടം’ പിടിച്ചു പുതിയ ജീവിതം; ‘വലംകൈ’ വൈകാതെ ലഭിക്കുമെന്ന പ്രത്യാശയിൽ ചികിത്സപ്പിഴവിൽ കൈ നഷ്ടപ്പെട്ട 9 വയസ്സുകാരി   


രണ്ടു ഷിഫ്റ്റുകളിലായി ഡയാലിസിസ് ചെയ്യുന്നതിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായ മറ്റു 3 പേർ അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. മരണത്തിനു കാരണം അണുബാധയാണ് എന്നാരോപിച്ച് രാമചന്ദ്രന്റെ ബന്ധുക്കൾ ഇന്നലെ രാവിലെ ആശുപത്രിയിലെത്തി പരാതി നൽകി. രമേശ് ചെന്നിത്തല എംഎൽഎ മന്ത്രി വീണാ ജോർജിനു പരാതി നൽകിയതിനു പിന്നാലെ മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫിസർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Six people developed health issues during dialysis: Six patients developed shivering and vomiting while undergoing dialysis at Haripad Government Taluk Hospital on December 29, and two of them later died. The affected patients were undergoing dialysis in two shifts, with three referred to the medical college hospital, where one patient remains under treatment. Following allegations of infection-related lapses, the Health Minister has ordered a probe into the incident.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141159

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com