search
 Forgot password?
 Register now
search

‘ദേവസ്വം മന്ത്രി രാജിവയ്ക്കണം, തീരുമാനം ഇന്നുണ്ടാകണം’: സ്വർണപ്പാളിയിൽ സഭ പ്രക്ഷുബ്ധം; ‘കോടതിയെ വിശ്വാസമില്ലേ?’

LHC0088 2025-10-7 17:50:57 views 1260
  



തിരുവനന്തപുരം ∙ ശബരിമലയിലെ സ്വർണപ്പാളിയിൽ തിരിമറി നടന്ന സംഭവത്തിൽ മന്ത്രി വി.എൻ.വാസവന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ശബരിമലയിലെ സ്വർണമോഷണം ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ഉന്നയിച്ചു. ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

  • Also Read പൊട്ടിയ സ്ക്രീനിൽ ടിക്കറ്റ് നോക്കി; തമാശ പറയല്ലേയെന്ന് അനിയൻ, ‘ശരിക്കും അടിച്ചടാ’ എന്ന് ശരത്: ‘2 ദിവസം ബംപർ വീട്ടിലിരുന്നപ്പോൾ ഭയന്നു’   


ശബരിമലയിലെ സ്വർണം മൂടിയ ദ്വാരപാലക ശിൽപം ഉയർന്ന വിലയ്ക്കു വിൽപന നടത്തി എന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ലക്ഷക്കണക്കിന് വിശ്വാസികളെ ദേവസ്വം ബോർഡ് വഞ്ചിച്ചു. ദേവസ്വം മന്ത്രി രാജിവച്ച്, ദേവസ്വം ബോർഡിനെ പുറത്താക്കണം. തീരുമാനം ഇന്നുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

  • Also Read 2017ൽ ‘സ്ത്രീസമത്വം’ ഇന്ത്യ എതിർത്തു; 2025ൽ ചരിത്രമായി വ്യാപാരക്കരാറിന്റെ 23ാം അധ്യായം! ഇനി ബിസിനസിൽ സ്ത്രീകൾക്ക് കൂടുതൽ തിളങ്ങാം   


ഹൈക്കോടതിയെ പോലും അംഗീകരിക്കാത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നതെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഏത് അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടെന്ന് പാർലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. രാഷ്ട്രീയ കളിയുമായി ഇങ്ങോട്ടു വരരുതെന്ന് ഇന്നലെയാണ് ഒരു കോൺഗ്രസ് അംഗത്തോട് സുപ്രീംകോടതി പറഞ്ഞത്. പ്രതിപക്ഷത്തിന് കോടതിയെയും ജനത്തെയും പേടിയാണെന്നും മന്ത്രി പറഞ്ഞു. English Summary:
Sabarimala issue : Sabarimala issue dominates Kerala Assembly sessions. The opposition demands Minister VN Vasavan\“s resignation following allegations of a gold plating scam at Sabarimala, leading to intense protests and disruptions. Ministers question the opposition\“s faith in the judiciary amidst the ongoing debate.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156114

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com