മോസ്കോ ∙ റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയ്ൻ പ്രദേശമായ ഖേഴ്സനിലെ തീരദേശ ഗ്രാമമായ ഖോർലിയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരുക്കേറ്റു. ഒരു ഹോട്ടലിൽ പുതുവത്സര ആഘോഷം നടക്കുന്നതിനിടെ യുക്രെയ്ൻ ആക്രമണം നടത്തുകയായിരുന്നെന്ന് റഷ്യ ആരോപിച്ചു. ആഘോഷം നടക്കുന്നിടത്ത് മൂന്ന് യുക്രെയ്ൻ ഡ്രോണുകൾ പതിച്ചതായി റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
- Also Read \“തെളിവില്ല\“: പുട്ടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യയുടെ വാദം തള്ളി യുഎസ് ഇന്റലിജൻസ്
ഇതേസമയം, പുതുവത്സരദിനത്തിൽ ഊർജോൽപാദനകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് റഷ്യ ഇരുന്നൂറിലേറെ ഡ്രോൺ ആക്രമണം നടത്തിയെന്നും ആറു കേന്ദ്രങ്ങൾക്ക് കേടുപാടു സംഭവിച്ചെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. വോളിൻ, ഒഡേസ, ചെർണിഹീവ് മേഖലകളിൽ ഒട്ടേറെ പ്രദേശത്തെ വൈദ്യുതിവിതരണം തടസ്സപ്പെട്ടതായും അദ്ദേഹം പറഞ്ഞു. English Summary:
24 Killed in New Year\“s Drone Attack on Kherson: Russia and Ukraine Trade Accusations |