LHC0088 • 2025-10-7 19:51:37 • views 1006
ന്യൂഡൽഹി∙ 2025 ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗായിക മൈഥിലി താക്കൂർ മത്സരിച്ചേക്കുമെന്ന് സൂചന. സ്വന്തം മണ്ഡലമായ മധുബാനിയിൽനിന്ന് മത്സരിക്കാനാണ് സാധ്യത. ബിഹാറിൽ ബിജെപിയുടെ ചുമതലയുള്ള വിനോദ് താവ്‌ഡെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി, മൈഥിലി എന്നിവർക്കൊപ്പം നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ ശക്തിമായത്.
- Also Read എംജിയും കേരളയും ഉൾപ്പെടെ 113 സർവകലാശാലകൾക്ക് ഓൺലൈൻ ബിരുദ അനുമതി
‘‘1995ൽ ലാലു രാജ് അധികാരത്തിൽ വന്നപ്പോൾ ബിഹാർ വിട്ടുപോയ കുടുംബത്തിലെ മകളും പ്രശസ്ത ഗായികയുമായ മൈഥിലി താക്കൂറിന് ബിഹാറിലെ മാറ്റങ്ങൾ കണ്ട് ഇവിടേക്കു തിരിച്ചുവരാൻ ആഗ്രഹമുണ്ട്. അവരെ ഞാൻ സ്വാഗതം ചെയ്യുകയും ബിഹാറിലെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനും അവരുടെ പ്രതീക്ഷകൾ നിറവേറ്റാനും അഭ്യർഥിക്കുകയും ചെയ്യുന്നു’’– വിനോദ് താവ്‌ഡെ എക്‌സിൽ കുറിച്ചു.
जो लोग बिहार के लिए बड़े सपने देखते हैं, उनके साथ हर बातचीत मुझे दूरदृष्टि और सेवा की शक्ति की याद दिलाती है। हृदय से सम्मानित और आभारी हूँ।
श्री नित्यानंद राय जी एवं श्री विनोद श्रीधर तावड़े जी https://t.co/o6PBAVJaEJ— Maithili Thakur (@maithilithakur) October 5, 2025
\“\“നിത്യാനന്ദ് റായിയും വിനോദ് താവ്ഡെയും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാക്കളാണ്. ബിഹാറിനു വേണ്ടി വലിയ സ്വപ്‌നം കാണുന്ന ആളുകളുമായുള്ള കൂടിക്കാഴ്ച ഞാൻ ചെയ്യേണ്ട സേവനത്തിന്റെ ശക്തിയെ ഓർമിപ്പിക്കുന്നു’’– താവ്‌ഡെയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് താക്കൂർ എക്‌സിൽ കുറിച്ചു.
2024 ൽ മൈഥിലിയുടെ പാട്ടിനെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആർ.ഗ്യാനേഷ് കുമാർ അറിയിച്ചിരുന്നു. നവംബർ 6, 11 തീയതികളിൽ വോട്ടെടുപ്പും നവംബർ 14 ന് വോട്ടെണ്ണലും നടക്കും. English Summary:
Maithili Thakur: Singer Maithili Thakur, Once Praised By PM Modi, May Contest Bihar Elections |
|