ചെന്നൈ∙ പാക്കിസ്ഥാനെ മോശം അയൽക്കാരൻ എന്ന് വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഭീകരതയ്ക്കെതിരെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികളോടു സംവദിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ ഇന്ത്യ സ്വീകരിക്കുമെന്ന് ജയശങ്കർ പറഞ്ഞു.
- Also Read അടൽ ബിഹാരി വാജ്‌പേയി: ഭാരതത്തിന്റെ സാംസ്കാരിക ആത്മവിശ്വാസത്തിൽ വേരൂന്നിയ ഭരണതന്ത്രജ്ഞത
‘‘കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരതയെ പ്രതിരോധിക്കാനും, ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലെയും പാക്കിസ്ഥാൻ അധീന കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിടാനും ഇന്ത്യയ്ക്കു സാധിച്ചു. നിങ്ങൾക്കും മോശം അയൽക്കാരുണ്ടാകാം. നിർഭാഗ്യവശാൽ നമുക്കും ഉണ്ട്. മോശം അയൽക്കാരുള്ളപ്പോൾ, ആ രാജ്യം മനഃപൂർവമായി, സ്ഥരമായി, പശ്ചാത്താപമില്ലാതെ ഭീകരവാദം തുടരുമ്പോൾ, അതിനെതിരെ പ്രതിരോധിക്കാനുള്ള എല്ലാവിധ അവകാശങ്ങളും നമുക്കുണ്ട്. ആ അവകാശം നമ്മൾ വിനിയോഗിക്കും’’, ജയശങ്കർ പറഞ്ഞു.
- Also Read ബ്രിക്സിൽ ചേർക്കണമെന്ന് പാക്കിസ്ഥാൻ, പിന്തുണച്ച് റഷ്യയും ചൈനയും, പന്ത് ഇന്ത്യയുടെ കോർട്ടിൽ
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നിർത്തിവച്ച 1960-ലെ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല ഉടമ്പടിയെക്കുറിച്ചും ജയശങ്കർ സംസാരിച്ചു. ‘‘വർഷങ്ങള്‍ക്കുമുൻപ് ജലം–പങ്കിടൽ കരാറിൽ ഞങ്ങൾ പങ്കാളികളായിരുന്നു. എന്നാൽ പതിറ്റാണ്ടുകളായി ഭീകരവാദം തുടരുന്നതിനാൽ, നല്ല അയൽപക്ക ബന്ധം നിലനിന്നിരുന്നില്ല. അയൽപക്ക ബന്ധം ഇല്ലെങ്കിൽ അതിന്റെ ഗുണങ്ങളും ലഭിക്കില്ല. അതേസമയം, ഇന്ത്യ വിവിധ തരത്തിലുള്ള നിരവധി അയൽക്കാരാൽ സമ്പന്നരാണെന്ന് അദ്ദേഹം പറഞ്ഞു.
#WATCH | Tamil Nadu: On being asked about India\“s neighbourhood policy, EAM Dr S Jaishankar says, “... You can also have bad neighbours. Unfortunately, we do. When you have bad neighbours, if you look to the one to the west. If a country decides that it will deliberately,… pic.twitter.com/8w6dgDHLtc— ANI (@ANI) January 2, 2026
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
Jaishankar Slams Pakistan as \“Bad Neighbor\“, Defends India\“s Right to Counter Terrorism: India asserts its right to defend against cross-border terrorism and safeguard its national interests. The situation is complex, involving historical agreements and ongoing security concerns. |