search

ബസിന്റെ ക്രെഡിറ്റ് ആർക്ക്? മുഖ്യമന്ത്രിയുടെ ബാനർ കീറിയതെന്തിന്? മൂവാറ്റുപുഴയിൽ എൽഡിഎഫ്– യുഡിഎഫ് കയ്യാങ്കളി

deltin33 Half hour(s) ago views 956
  



കൊച്ചി∙ ബസ് സർവീസ് തുടങ്ങിയതിന്റെ അവകാശത്തർക്കത്തിന്റെ പേരിൽ മൂവാറ്റുപുഴയിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. മാത്യു കുഴൽനാടൻ എംഎൽഎ സർവീസ് ഉദ്ഘാടനം ചെയ്തശേഷം, ബസിന്റെ മുന്നിലെ മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ബാനർ യുഡിഎഫ് പ്രവർത്തകർ നശിപ്പിച്ചെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചതാണ് സംഘർഷത്തിലെത്തിയത്. വീതി കൂട്ടി പുതുക്കിപ്പണിത മൂവാറ്റുപുഴ – തേനി അന്തർസംസ്ഥാന പാതയിൽ, പുതുതായി തുടങ്ങിയ മൂവാറ്റുപുഴ– കല്ലൂർക്കാട്– തൊടുപുഴ സർവീസിന്റെ പേരിലായിരുന്നു തർക്കം. വിവിധ കോണുകളിൽനിന്ന് ഏറെക്കാലമായുള്ള ആവശ്യത്തെത്തുടർന്നാണ് ഈ റൂട്ടിൽ ആദ്യമായി കെഎസ്ആർടിസി സർവീസ് ആരംഭിച്ചത്. ബസ് സർവീസിന്റെ പേരിൽ തിരുവനന്തപുരത്തുണ്ടായ തര്‍ക്കത്തിനു പിന്നാലെയാണ് മൂവാറ്റുപുഴയിലും തർക്കവും കയ്യാങ്കളിയും.

  • Also Read എല്‍ഡിഎഫിന് വോട്ട് ചെയ്തത് അബദ്ധത്തില്‍; ആരുമായും ഡീല്‍ ഇല്ലെന്ന് ലീഗ് സ്വതന്ത്രന്‍ ഇ.യു.ജാഫര്‍   


മൂവാറ്റുപുഴയിൽനിന്ന് തൊടുപുഴ അൽ അസർ മെഡിക്കൽ കോളജിലേക്കുള്ള സർവീസ് ഇന്നുരാവിലെ ഉദ്ഘാടനം ചെയ്ത മാത്യു കുഴൽനാടൻ എംഎൽഎ അതേ ബസിൽ യാത്ര ചെയ്തു. 11 മണിയോടെ രണ്ടാർ കാനം കവലയിൽ എൽഡിഎഫ് പ്രവർത്തകർ ബസിനു സ്വീകരണം നൽകി. ആ ചടങ്ങിൽ എംഎൽഎയും അൽ അസർ മെഡിക്കൽ കോളജ് പ്രതിനിധികളും പ്രസംഗിക്കുകയും ചെയ്തു. സ്വീകരണത്തിനു ശേഷം. മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ചിത്രങ്ങൾ പതിപ്പിച്ച ബാനർ പ്രവർത്തകർ ബസിനു മുന്നിൽ സ്ഥാപിച്ചു.

  • Also Read ആധുനിക സൗകര്യങ്ങളുള്ള കോതമംഗലം– തിരുവനന്തപുരം എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ് തുടങ്ങി   


എന്നാൽ ബസ് രണ്ടാർ കോട്ടപ്പുറം കവലയിൽ എത്തിയപ്പോൾ യുഡിഎഫ് പ്രവർത്തകർ തടഞ്ഞെന്നും ബാനർ നീക്കം ചെയ്യാൻ ശ്രമിച്ചെന്നും എൽഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നു. തുടർന്ന് രണ്ടു കൂട്ടരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായതോടെ പൊലീസ് ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ചിത്രങ്ങളുള്ള ബാനർ നശിപ്പിച്ചത് രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണെന്നും വികസന പദ്ധതികളുടെ ക്രെഡിറ്റ് എംഎൽഎയ്ക്ക് മാത്രം ലഭിക്കണമെന്ന വാശിയാണ് കാരണമെന്നും സിപിഎം ആരോപിക്കുന്നു.  
  View this post on Instagram

A post shared by Manorama Online (@manoramaonline)

    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എന്നാൽ ബസിനു മുന്നിലെ എയർ ഹോളുകൾ മറയ്ക്കുന്ന രീതിയിൽ ബാനർ കെട്ടിയത് ബസ് തകരാറിലാകാൻ കാരണമാകുമെന്ന് ജീവനക്കാർ ഉൾപ്പെടെ ആശങ്കപ്പെട്ട സാഹചര്യത്തിലാണ് ബാനർ മാറ്റിയതെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ വാദം. മാത്യു കുഴൽനാടൻ എംഎൽ‍എയും ഇക്കാര്യം ആവർത്തിച്ചു. ഈ വിഷയം രാഷ്ട്രീയവൽക്കരിക്കുന്നതും ഇത്ര ചെറിയ കാര്യങ്ങളിൽ കടിപിടി കൂട്ടുന്നതും ശരിയല്ലെന്നും കുഴൽനാടൻ പറഞ്ഞു. English Summary:
Clash Erupts Over Bus Service Inauguration in Muvattupuzha: Allegations of banner destruction led to the confrontation, highlighting political tensions over development project credits. The situation underscores the need for collaborative governance and constructive dialogue to resolve such issues peacefully.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1410K

Threads

0

Posts

4410K

Credits

administrator

Credits
440875

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com