search
 Forgot password?
 Register now
search

‘എന്റെ അനിയനെ എന്തിനാ കുടിപ്പിച്ചത്?’ വാക്കു തർക്കം, ഒടുവിൽ ക്രൂര മർദനം; കൊല്ലത്തെ ഏറ്റുമുട്ടൽ മരണത്തിൽ ‘വില്ലന്‍’ മദ്യം

LHC0088 2025-10-8 00:20:58 views 1170
  



കൊല്ലം∙ പൊരീക്കലിൽ യുവാവ് മരിച്ചത് അമിത മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘട്ടനത്തിനിടെ. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) ആണ് മരിച്ചത്. പ്രതികൾ എന്നു സംശയിക്കുന്ന ജയന്തി നഗർ അരുൺ ഭവനിൽ അരുൺ, സഹോദരൻ അഖിൽ എന്നിവർ ഒളിവിലാണ്.   

  • Also Read സർക്കാരിന്റെ തലവനായി 25-ാം വർഷത്തിലേക്ക് മോദി; ‘ജന ജീവിതം മെച്ചപ്പെടുത്തുന്നതിനാണ് എന്റെ നിരന്തര പരിശ്രമം’   


മരിച്ച ഗോകുൽനാഥിന്റെ അനുജൻ രാഹുൽനാഥും അഖിലും ഇന്നലെ ഒരുമിച്ചു മദ്യപിച്ചിരുന്നു. ഇതിനുശേഷം അഖിൽ രാഹുലിനെ ബൈക്കിൽ വീട്ടിലെത്തിച്ചു. ഈ സമയം ഗോകുൽനാഥ് വീട്ടിലുണ്ടായിരുന്നു. അമിത മദ്യലഹരിയിലായിരുന്ന രാഹുലിനെ കണ്ട് പ്രകോപിതനായ ഗോകുൽനാഥ് എന്തിനാണ് അനിയനെ കുടിപ്പിച്ചതെന്ന് ചോദിച്ച് അഖിലുമായി കയർക്കുകയും പിടിവലി ഉണ്ടാകുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അഖിൽ വീടിനു പുറത്തുനിന്നു കടുത്ത അസഭ്യവർഷവും നടത്തിയശേഷമാണ് മടങ്ങിയത്. ഇതിനുശേഷം അഖിൽ പറഞ്ഞു വിവരം അറിഞ്ഞ അരുൺ, ഗോകുലിനെ ഫോണിൽ വിളിച്ചു വെല്ലുവിളിച്ചു. ഇതു ചോദിക്കാനെത്തിയ ഗോകുലിനെ ഇരുവരും ചേർന്ന് മർദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഗോകുൽനാഥിന്റെ ദേഹത്ത് നിറയെ ഉരഞ്ഞ പാടുകളുണ്ട്, ക്ഷതങ്ങളും. പോസ്റ്റ്‌മോർട്ടം കഴിഞ്ഞാലേ മരണകാരണം വ്യക്തമാകൂ. നിലത്തിട്ടു ചവിട്ടി എന്നു സംശയിക്കുന്ന തരത്തിലാണ് പരുക്കുകൾ.

  • Also Read മത്സ്യങ്ങൾ അപ്രത്യക്ഷം, അപായസൂചന നൽകി ആറ്റുകൊഞ്ചും കരിമീനും; കറുത്ത കക്കയും സൂക്ഷിക്കണം; വേമ്പനാട്ടുകായലിൽ സംഭവിക്കുന്നതെന്ത്?   


ഇന്നലെ രാത്രി ജയന്തി നഗർ ഉന്നതിയിലായിരുന്നു സംഭവം. അരുണും അഖിലും ചേർന്നു ഗോകുലിനെ മർദിക്കുന്നത് സമീപവാസികൾ കണ്ടിരുന്നു. ഇതിനിടയിൽ അലറിക്കരച്ചിലും കേട്ടു. എനിക്ക് വയ്യ എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം എന്ന് ഗോകുൽ പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. അരുണും കൂടി ചേർന്നാണ് ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെനിന്ന് അരുൺ കടന്നു കളയുകയായിരുന്നു. പരേതനായ രഘുനാഥൻ പിള്ളയുടെയും വൽസലകുമാരിയമ്മയുടെയും മകനാണ് മരിച്ച ഗോകുൽനാഥ്.

താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഗോകുൽ മരിച്ചെന്നു സ്ഥിരീകരിച്ചതോടെ ഓട്ടോറിക്ഷയ്ക്കു പൈസ നൽകാനെന്ന പേരിൽ ആശുപത്രിയിൽ നിന്നു മടങ്ങിയ അരുൺ പുല്ലാമലയിലിറങ്ങി കടന്നു കളയുകയായിരുന്നു. അഖിൽ ബൈക്കിലെത്തി കൂട്ടിക്കൊണ്ടു പോയതാണെന്നാണു വിവരം. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫാണ്. ഇവർക്കായി പുത്തൂർ പൊലീസ് ഊർജിത അന്വേഷണത്തിലാണ്. പുത്തൂർ പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള പ്രതിയാണ് അരുൺ. കഞ്ചാവ് മാഫിയയുമായി ഉൾപ്പെടെ ബന്ധമുള്ളവരാണ് ഇരുവരും എന്നു പൊലീസ് പറഞ്ഞു. English Summary:
Murder: Kollam murder involves the death of Gokulnath following a dispute over alcohol consumption. The incident occurred after an altercation with Arun, who is now absconding. Police are investigating the involvement of drug gangs in the clash.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com