search
 Forgot password?
 Register now
search

എസ്എഫ്ഐ നേതാവിനെ കസ്റ്റഡിയിൽ മർദിച്ചെന്ന് ആരോപണം; ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന് സ്ഥലമാറ്റം

Chikheang 2025-10-8 02:20:57 views 1288
  



തിരുവനന്തപുരം ∙ എസ്എഫ്‌ഐ നേതാവിനെ കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്ന ആരോപണം നേരിടുന്ന ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന് സ്ഥലമാറ്റം. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിലേക്കാണ് മധുവിനെ സ്ഥലം മാറ്റിയത്. 2012ല്‍ മധു കോന്നി സിഐ ആയിരിക്കെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതി ഉന്നയിച്ചത് പത്തനംതിട്ടയിലെ എസ്എഫ്ഐ മുന്‍ നേതാവ് ജയകൃഷ്ണനാണ്. കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തുവെന്നും ജയകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വിവിധ ജില്ലകളില്‍ നിന്നും മധുവിനെതിരെ സമാന രീതിയില്‍ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

  • Also Read ‘എനിക്കെതിരായ നടപടി അനുസരിക്കും, ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയി’   


ഡിവൈഎസ്പിമാരുടെ സംഘടനയായ സീനിയര്‍ പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററാണ് മധു. ജയകൃഷ്ണന്‍ തണ്ണിത്തോടിന്റെ ആരോപണത്തിനു പിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നാണ് പ്രധാന പരാതികൾ ഉയർന്നത്. തൊടുപുഴ മലങ്കര സ്വദേശി വി.കെ.മുരളീധരനാണ് ഏറ്റവും ഒടുവില്‍ പരാതി ഉന്നയിച്ചത്. മധു തൊടുപുഴ ഡിവൈഎസ്പിയായിരുന്നപ്പോള്‍ ഓഫിസില്‍വച്ച് മര്‍ദിച്ചുവെന്നും ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്കടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും മുരളീധരന്‍ ആരോപിച്ചു.

  • Also Read സ്വർണം പൂശിയ ശിൽപങ്ങൾ റിപ്പോർട്ടിൽ ചെമ്പായി, ഗുരുതര വീഴ്ച; മുരാരി ബാബുവിന് സസ്പെൻഷൻ   


ഡിസംബറില്‍ പരാതി നല്‍കാന്‍ ഓഫിസില്‍ എത്തിയപ്പോഴായിരുന്നു പരാക്രമം. വയര്‍ലെസ് വച്ച് എറിഞ്ഞെന്നും നെഞ്ചത്തും ചെവിക്കല്ലിനും അടിച്ചെന്നും തുടര്‍ന്ന് കസേരയോടെ മറിഞ്ഞുവീണെന്നും മുരളീധരന്‍ പരാതിപ്പെട്ടിരുന്നു. 2006ല്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്‌നനാക്കി മര്‍ദിക്കുകയും ചൊറിയണം തേക്കുകയും ചെയ്ത സംഭവത്തില്‍ മധുവിനെ 2024 ഡിസംബറില്‍ ചേര്‍ത്തല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒരു മാസം തടവിനും 1000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. English Summary:
Custodial Torture Row: Alappuzha DYSP Transfer is the main focus here. DYSP Madhu Babu has been transferred following allegations of assaulting an SFI leader in custody. The transfer comes amidst a history of similar complaints against the officer.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com