deltin33 • 2025-10-8 02:51:10 • views 1245
ശബരിമല സ്വർണപ്പാളി വിവാദത്തിൽ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ബി. മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തതും അതുമായി ബന്ധപ്പെട്ട പ്രതികരണവുമായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണത്തിന് മൂന്ന് പേർക്ക് ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചതും വാര്‍ത്തകളിൽ ശ്രദ്ധേയമായി. കൊല്ലത്ത് ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് മരിച്ചത് ഞെട്ടിക്കുന്ന വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.
ശബരിമല സ്വർണപ്പാളി വിവാദത്തിൽ, ആ സമയത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ബി. മുരാരി ബാബുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡപ്യൂട്ടി കമ്മിഷണറാണ്.
ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പടികളും സ്വര്‍ണം പൂശുന്നതിനായി കൊണ്ടുപോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി ബാബുവിന്റെ വെളിപ്പെടുത്തൽ.
മനുഷ്യൻ നിർമിച്ച വൈദ്യുത സർക്യൂട്ടുകൾ പോലും ക്വാണ്ടം ലോകത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നുവെന്നു കണ്ടെത്തിയ മൂന്നുപേർക്ക് ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേൽ. ജോൺ ക്ലാർക്ക് (യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ), മിഷേൽ എച്ച്. ഡെവോറെക്ക് (യേൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ), ജോൺ എം. മാർട്ടീനിസ് (യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ) എന്നിവർക്കാണു പുരസ്കാരം
പൊരീക്കലിൽ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഭവം.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനം നല്‍കാന്‍ സര്‍ക്കാര്‍.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ജാഫർ എക്സ്പ്രസിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ പാക്കിസ്ഥാൻ സൈനികർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്. English Summary:
Today\“s Recap: 07-10-2025 |
|