ചണ്ഡിഗഡ് ∙ ഹരിയാനയിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് മരിച്ചു. ഐപിഎസ് ഉദ്യോഗസ്ഥനായ പുരൺ കുമാറാണ് മരിച്ചത്. ചണ്ഡിഗഡിലെ വസതിയിൽ വച്ചായിരുന്നു സംഭവം.
- Also Read ‘ഒരിടംവരെ പോകാനുണ്ട്’: സഹോദരിയുടെ വീട്ടിലെത്തി മകനെ ഏൽപിച്ചു; അധ്യാപികയും ഭർത്താവും ജീവനൊടുക്കി
“ഉച്ചയ്ക്ക് 1.30 മണിക്ക് ഞങ്ങൾക്ക് സെക്ടർ 11 പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നു. എന്ത് പ്രകോപനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് വ്യക്തമല്ല. സിഎഫ്എസ്എൽ (സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി) യുടെ ഒരു സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്, ഇതുവരെ ആത്മഹത്യാക്കുറിപ്പ് കണ്ടുകിട്ടിയിട്ടില്ല\“\“, ചണ്ഡീഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് കൻവർദീപ് കൗർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
- Also Read മത്സ്യങ്ങൾ അപ്രത്യക്ഷം, അപായസൂചന നൽകി ആറ്റുകൊഞ്ചും കരിമീനും; കറുത്ത കക്കയും സൂക്ഷിക്കണം; വേമ്പനാട്ടുകായലിൽ സംഭവിക്കുന്നതെന്ത്?
2001 ബാച്ച് ഓഫിസറായ പുരൺ കുമാർ, അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. സെപ്റ്റംബർ 29-ന് റോഹ്തക്കിലെ സുനാരിയയിലുള്ള പൊലീസ് ട്രെയിനിംഗ് സെന്ററിൽ (PTC) നിയമിതനായി. പുരൺ കുമാറിന്റെ ഭാര്യ അമൻ പി കുമാർ ഐഎഎസ് ഉദ്യോഗസ്ഥയാണ്. English Summary:
Haryana IPS Officer Suicide: A senior IPS officer in Haryana, Puran Kumar, has died by suicide in Chandigarh. The cause of the suicide is currently under investigation, and authorities are on the scene. |