search
 Forgot password?
 Register now
search

കോഴിക്കോട് സ്വർണാഭരണ ശാലകളിൽ എസ്‌ജിഎസ്‌ടി റെയ്‌ഡ്; കണക്കിൽപ്പെടാത്ത 10 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു

Chikheang 2025-10-8 06:20:57 views 1251
  



കോഴിക്കോട് ∙ ജില്ലയിലെ സ്വർണാഭരണ നിർമാണ ശാലകളിൽ സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 10 കിലോഗ്രാമോളം സ്വർണം പിടിച്ചെടുത്തു. ആഭരണ രൂപത്തിലും ഉരുക്കിയ നിലയിലുമുള്ള സ്വർണമാണു പിടികൂടിയത്. ബേപ്പൂരിൽ രണ്ടിടത്തു നടത്തിയ പരിശോധനയിലാണു കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരടങ്ങിയ സംഘം ഇത്രയും സ്വർണം പിടിച്ചെടുത്തത്.  

  • Also Read ഇരിങ്ങാലക്കുട കോ–ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് മരവിപ്പിച്ചു, അഡ്മിനിസ്ട്രേറ്റർ ഭരണം; നിയന്ത്രണം ഒരു വർഷത്തേക്ക്   


കണക്കിൽ കാണിക്കാത്ത സ്വർണമാണിതെന്നും സ്റ്റോക്ക് കണക്കിൽ കാണിക്കാത്തതിനുള്ള തെളിവുകളും പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. കോഴിക്കോട് നഗരത്തിലെ മൂന്ന് ഇടങ്ങളിൽ തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാത്രി വൈകിയും പരിശോധന തുടരുകയാണ്.

  • Also Read തിരഞ്ഞെടുപ്പിന് സജ്ജമാകാൻ കോൺഗ്രസ്; ഹർഷ കനാദം കേരളത്തിലെ വാർ റൂമിന്റെ ചെയർമാൻ   


അതിനിടെ, എസ്ജിഎസ്ടി പരിശോധന നിയമവിരുദ്ധമാണെന്നു ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ എന്നിവർ ആരോപിച്ചു. നിരന്തരമായ പരിശോധന സ്വർണ വ്യാപാര മേഖലയിൽ സംഘർഷം ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അസോസിയേഷൻ നേതാക്കൾ പറഞ്ഞു. English Summary:
Kozhikode Gold Seizure: Gold seizure in Kozhikode following GST raids on jewelry shops. Approximately 10 kilograms of unaccounted gold were seized, along with evidence of discrepancies in stock records.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com