deltin33 • 2025-10-8 07:50:59 • views 1281
കോട്ടയം ∙ കാണക്കാരി ജെസി വധക്കേസിൽ എംജി യൂണിവേഴ്സിറ്റി ക്യാംപസിലെ പാറക്കുളത്തിൽ നിന്ന് കണ്ടെടുത്ത ജെസിയുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാൻ പൊലീസ്. വീടിന്റെ ഒന്നാംനിലയിൽ മുൻപ് സാമിനൊപ്പം താമസിച്ചിരുന്ന വിയറ്റ്നാം യുവതി ജെസിയുമായി വാട്സാപിൽ ചാറ്റ് ചെയ്‌തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്സാപ് ചാറ്റിൽ നിന്ന് സാമിനെതിരായ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ജെസിയെ കൂടാതെ ഇളയമകനെയും കൊല്ലാൻ സാം പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളും ഫോണിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
- Also Read തർക്കത്തിനിടെ പ്ലസ് ടു വിദ്യാർഥിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തു; പത്തോളം തുന്നൽ, പ്രതി പിടിയിൽ
അഭിമാനചുംബനം... കോട്ടയം കാണക്കാരി ജെസി വധക്കേസിൽ പ്രതി ഭർത്താവ് സാം, എംജി സർവകലാശാലയിലെ പാറക്കുളത്തിൽ എറിഞ്ഞ ജെസിയുടെ ഫോണുകളിൽ ഒന്ന് ടീം എമർജൻസി കേരള ക്യാപ്റ്റൻ ഇ.പി.അഫ്സൽ മുങ്ങിയെടുത്തപ്പോൾ സ്കൂബ ഡൈവർ മുഹമ്മദ് ഇസ്മായിൽ സന്തോഷം പങ്കിടുന്നു. പാറക്കുളത്തിന് 60 അടിയിലേറെ താഴ്ചയുണ്ട്.ഇതിനാലാണു സ്വകാര്യ മുങ്ങൽ വിദഗ്ധരായ ടീം എമർജൻസി കേരളയുടെ സഹായം പൊലീസ് തേടിയത്. ചിത്രം: ജിൻസ് മൈക്കിൾ / മനോരമ
ഇതിനിടെ വിയറ്റ്നാം, ഇറാൻ, യുഎഇ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളുമായി സാമിന് ബന്ധമുണ്ടായിരുന്നുവെന്നു ജെസിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇവരെ സംബന്ധിച്ചും വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മുൻപ് പങ്കാളിയായിരുന്ന സ്ത്രീ, സാമും ജെസിയും വിവാഹശേഷം താമസിക്കുന്ന വീട്ടിൽ എത്തിയെന്നും സാമുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഏൽപിച്ച് മടങ്ങിയെന്നും സാം മൊഴി നൽകിയതായും സൂചനയുണ്ട്.
- Also Read ആർത്തവമായതിനാൽ ചൈതന്യാനന്ദയെ കാണാൻ കഴിയില്ലെന്ന് യുവതി, വരാൻ നിർബന്ധിച്ച് സഹായി; ഓഡിയോ പുറത്ത്
നേരത്തെ, എംജി യൂണിവേഴ്സിറ്റി ക്യാംപസിലെ പാറക്കുളത്തിൽ 6 പേരടങ്ങിയ തിരച്ചിൽ സംഘം ഒന്നര മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് ഫോൺ കണ്ടെത്തിയത്. കുളത്തിന്റെ പല ഭാഗങ്ങളിലും 60 അടിയിലേറെ താഴ്ചയുള്ളതിനാൽ മുങ്ങൽ വിദഗ്ധർ ഉച്ചയോടെ തിരച്ചിൽ അവസാനിപ്പിച്ചു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സാമിനെ ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കും. English Summary:
Jessy Murder Case: Crucial Phone Recovered from MG University Pond, WhatsApp Chats Reveal Sam\“s Alleged Intent to Kill |
|