search
 Forgot password?
 Register now
search

വഴിപാടായി ലഭിച്ച 20 പവന്‍ എവിടെ? മലബാര്‍ ദേവസ്വം ബോര്‍ഡിലും സ്വര്‍ണം കാണാനില്ലെന്ന് പരാതി

Chikheang 2025-10-8 08:51:03 views 1292
  



കോഴിക്കോട്∙ ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങൾ പൊതിഞ്ഞ സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉരുത്തിരിയുന്ന വിവാദങ്ങൾക്കിടെ മലബാര്‍ ദേവസ്വം ബോര്‍ഡിലും സ്വര്‍ണം കാണാനില്ലെന്ന് പരാതി ഉയരുന്നു. ബാലുശേരി കോട്ട പരദേവത ക്ഷേത്രത്തിലെ ഉരുപ്പടികളാണ് കാണാതായത്.

  • Also Read സ്വര്‍ണത്തെ ചെമ്പാക്കുന്ന ദേവസ്വം ബോര്‍ഡിന്റെ രസതന്ത്രത്തിന് നോബല്‍ സമ്മാനം നല്‍കണം: മുഹമ്മദ് ഷിയാസ്   


വഴിപാടായി ലഭിച്ച 20 പവന്‍ കാണാനില്ലെന്നാണു പരാതി. സ്ഥലംമാറിയ എക്സിക്യൂട്ടിവ് ഓഫിസര്‍ ഉരുപ്പടികള്‍ കൈമാറിയില്ലെന്ന് ബോര്‍ഡിന്റെ പരിശോധനയില്‍ കണ്ടെത്തി. ദേവസ്വം ബോർഡ് അധികൃതർ നടത്തിയ പരിശോധനയിൽ സ്വർണം കാണാതായെന്നു സ്ഥിരീകരിച്ചതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.പി.മനോജ്‌ കുമാറും ട്രസ്റ്റ് ബോര്‍ഡ് അംഗം ബാബുവും പറഞ്ഞു.  

  • Also Read സ്വർണപ്പാളി വിവാദം, മുരാരി ബാബുവിന് സസ്പെൻഷൻ; ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക് – പ്രധാന വാർത്തകൾ   


ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫിസറായി ടി.ടി.വിനോദ് കുമാർ പ്രവർത്തിച്ചുവന്ന 2016 മുതൽ ഏഴുവർഷ കാലയളവിൽ കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണ ഉരുപ്പടികൾ കാണാതാവുകയായിരുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് അധികൃതർ പലതവണ ബന്ധപ്പെട്ടെങ്കിലും സ്വർണ ഉരുപ്പടികൾ എത്തിച്ചു നൽകുമെന്നായിരുന്നു മറുപടിയെന്നും പറയുന്നു.  

  • Also Read ‘മെയിൽ കിട്ടുമ്പോൾ ശബരിമലയിലെ സ്വർണമെന്ന് കരുതാനാകുമോ?; ഉണ്ണികൃഷ്ണൻ പോറ്റി ചോദിച്ചത് ഉപദേശം’   


നിലവിലെ എക്സിക്യൂട്ടീവ് ഓഫിസറാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് ദേവസ്വം ബോർഡിന് നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് നടത്തിയ പരിശോധനയിലാണ് സ്വർണ ഉരുപ്പടികളുടെ കുറവു കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 18ന് ആരോപണ വിധേയനായ എക്‌സിക്യൂട്ടിവ് ഓഫിസറെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി ദേവസ്വം വെരിഫിക്കേഷന്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ സ്വര്‍ണാഭരണങ്ങളും മറ്റും പരിശോധിച്ചിരുന്നു. ഈ പരിശോധനയിൽ സ്വര്‍ണ ഉരുപ്പടികളുടെ കുറവ് സ്ഥിരീകരിച്ചു. ഈ മാസം മൂന്നിന് കുറവുള്ള സ്വര്‍ണം ക്ഷേത്രത്തില്‍ എത്തിക്കുമെന്ന് ആരോപണവിധേയനായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഉറപ്പ് നല്‍കിയെങ്കിലും അത് പാലിച്ചില്ല. തുടർന്ന് ബുധനാഴ്ച സ്വർണം എത്തിക്കാന്‍ നിർദേശിച്ചിരിക്കുകയാണെന്നാണു വിവരം. സ്വർണം തിരികെ ലഭിച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകാനാണ് ട്രസ്റ്റി ബോർഡിന്‍റെ തീരുമാനം.

  • Also Read ‘ദ്വാരപാലകശില്‍പം ഏതു കോടീശ്വരനാണ് വിറ്റത്?’: സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്രതിരോധിച്ച് സർക്കാർ, സഭ പിരിഞ്ഞു   


ആരോപണവിധേയനായ എക്‌സിക്യൂട്ടീവ് ഓഫിസറെ 2024 മേയ് 29 ന് കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സർവീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്ഷേത്രങ്ങളില്‍ ദേവീദേവന്മാര്‍ക്ക് ചാര്‍ത്തുന്ന സ്വര്‍ണം ഒഴികെ മറ്റുള്ളവ ദേശസാൽകൃത ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിക്കാറാണ് പതിവ്. ഇതിലാണ് കുറവുള്ളതായി കണ്ടെത്തിയത്.  English Summary:
Gold Missing from Balussery Malabar Devaswom Board Temple: Allegations arise in Malabar Devaswom Board concerning missing gold from Balussery Kotta Paradevata Temple, prompting investigation and potential police action.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com