ചേർത്തല . ദേശീയപാത കഞ്ഞിക്കുഴിയിൽ പെട്രോൾ പമ്പിനു സമീപം കാൽനട യാത്രക്കാരനായ യുവാവ് കാർ ഇടിച്ചു മരിച്ചു. മാരാരിക്കുളം വടക്ക് 18-ാം വാർഡ് ജനക്ഷേമം വാഴുവേലി വീട്ടിൽ രഘുവിന്റെ യും കാഞ്ചനയുടെയും മകൻ രാഹുൽ (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് അപകടം.
- Also Read മണ്ണും പാറയും ബസിനു മുകളിലേക്ക്, ഹിമാചലിൽ വൻ അപകടം; 15 മരണം – വിഡിയോ
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നുവെന്നുവെന്നും കാർ നിർത്താതെ പോയെന്നും മാരാരിക്കുളം പൊലീസ് പറഞ്ഞു. അപകടത്തിൽ കഴുത്തിനും മുഖത്തും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റു. ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാരാരിക്കുളം പൊലീസ് കേസെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. English Summary:
Pedestrian Died In Cherthala Hit And Run Accident: Cherthala accident results in the tragic death of a pedestrian, Vazhuveli Veetil Rahul (37) in Kanjikuzhi. The hit-and-run incident is under investigation by Mararikulam police, highlighting concerns about road safety in Kerala. |
|