cy520520 • 2025-10-8 20:21:00 • views 1176
കണ്ണൂർ ∙ ചിറ്റാരിപ്പറമ്പ് നീർവേലിയിൽ സിപിഎം രക്തസാക്ഷി സ്തൂപത്തിനു നേരെ ആക്രമണം. യു.കെ. കുഞ്ഞിരാമൻ അന്ത്യവിശ്രമം കൊള്ളുന്ന രക്തസാക്ഷി സ്മൃതി കുടീരത്തിനു നേരെയാണ് കഴിഞ്ഞ രാത്രിയിൽ ആക്രമണമുണ്ടായത്. നീർവേലി - ആയിത്തര റോഡരികിൽ സ്ഥിതി ചെയ്യുന്ന രക്തസാക്ഷി സ്തൂപത്തിനു കേടുപാടുകളും വരുത്തി. കരി ഓയിലൊഴിച്ചും സ്തൂപം വികൃതമാക്കി.
- Also Read കൊയ്തെടുത്താൽ കിട്ടുന്നത് രക്തവർണമുള്ള അരിമണികൾ; തിരുനാവായയിൽ പാടം ചുവന്ന് പൂക്കും !
സ്തൂപത്തിനു സമീപമുള്ള സിപിഎമ്മിന്റെ കൊടിമരവും പതാകയും നശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. English Summary:
CPM memorial attack in Kannur: CPM memorial attack in Kannur is under investigation. The memorial was vandalized, and CPM alleges RSS involvement; police have started an investigation. |
|